കല്ലമ്പലം മാവിൻമൂട് ഉഷസ്സിൽ വി ശിവശങ്കരൻനായർ(75)അന്തരിച്ചു

കല്ലമ്പലം : മാവിൻമൂട് ഉഷസ്സിൽ വി ശിവശങ്കരൻനായർ അന്തരിച്ചു . 75 വയസ്സായിരുന്നു. സംസ്കാരം ഇന്ന് മൂന്നു മണിക്ക് വീട്ടുവളപ്പിൽ.ഏറെനാളായി ചികിത്സയിലായിരുന്നു. കൊട്ടിയം ഹോളിക്രോസ് ആശുപതിയിൽ ഇന്ന് രാവിലെയായിരുന്നു അന്ത്യം സംഭവിച്ചത്... KSRTC യിൽ നിന്നും ഇൻസ്പെക്ടറായാണ് വിരമിച്ചത് . CITU യൂണിയന്റെ ആറ്റിങ്ങൽ സെക്രട്ടറിയായിരുന്നു . ലൈബ്രറി കൗൺസിൽ ഭാരവാഹിയായും പ്രവർത്തിച്ചിരുന്നു . അവസാനനാളുകളിൽ കോൺഗ്രസ്സുമായി ചേർന്നു പ്രവർത്തിച്ചിരുന്നു . ഭാര്യ: മുൻ അധ്യാപക ഉഷാദേവി. മക്കൾ : വിദ്യ , വിവേക്.