*മുൻ ആലംകോട് മുസ്ലിം ജമാഅത്ത് സെക്രട്ടറിയും,, ഒന്നാം വാർഡ് കൗൺസിലറുമായിരുന്ന ഡി.ഇമ്മാമുദീൻ(74) മരണപ്പെട്ടു*


 ആറ്റിങ്ങൽ: ആലംകോട് മെഹന്തിയിൽ ഡി ഇമാമുദ്ദീൻ അന്തരിച്ചു. 74 വയസ്സായിരുന്നു. കബറടക്കം നാളെ (8-1-22 ഞായർ ) രാവിലെ 9 മണിക്ക് ആലംകോട് ജുമാഅത്തിൽ .. ശാരീരികാസ്വസ്ഥതയെത്തുടർന്ന് KTCT ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും ഇന്ന് രാത്രി 9 മണിയോടെ അന്ത്യം സംഭവിക്കുകയായിരുന്നു... ആലംകോട് മുസ്ലിം ജമാഅത്തിന്റെ സെക്രട്ടറിയായി ദീർഘകാലം പ്രവർത്തിച്ചു . KSRTC യിൽ ATO ആയാണ് വിരമിച്ചത്. AlTUC നേതൃത്വത്തിലുള്ള എംബ്ലോയീസ് യൂണിയന്റെ സംസ്ഥാന ഭാരവാഹിയായിരുന്നു. സി പി ഐ ആറ്റിങ്ങൽ ലോക്കൽ കമ്മിറ്റി അംഗമായിരുന്ന ഇമാമുദ്ദീൻ ആറ്റിങ്ങൽ നഗരസഭയിൽ ഒന്നാം വാർഡ് കൗൺസിലറായി പ്രവർത്തിച്ചിരുന്നു.. സൗമ്യസ്വഭാവക്കാരനും എല്ലാവരോടും മാന്യമായി പെരുമാറുകയും ചെയ്തിരുന്ന അദ്ദേഹത്തോട് പരിചയക്കാർക്കെല്ലാം സ്നേഹവും ബഹുമാനവുമായിരുന്നു. KSRTC യിലും എല്ലാവർക്കും ഇഷ്ടമുള്ളയാളായിരുന്നു ഇമാമുദ്ദീനെന്ന് സഹപ്രവർത്തകർ അനുസ്മരിക്കുന്നു ...... ഭാര്യ : സീനത്ത് .. മക്കൾ: ലാരിഷ് ഇമാം , ഷെലൻ ഇമാം ... മരുമക്കൾ : അനീഷ , രിഹാന.