പാലോട് കാർഷിക കലാ സാംസ്കാരിക മേളയും, കന്നുകാലിച്ചന്തയും, വിനോദ സഞ്ചാര വാരാഘോഷവും 2023 ഫെബ്രവരി 7 മുതൽ 16 വരെ നടത്താൻ തീരുമാനിച്ചു. അറുപതാമത് മേളയുടെ നടത്തിപ്പിനായുള്ള ഭാരവാഹികളെയും ഇന്ന് ചേർന്ന യോഗം തിരഞ്ഞെടുത്തു. വി കെ മധു മുഖ്യ രക്ഷാധികാരിയും സോഫി തോമസ്, എ എ റഷീദ്, എ എം മുസ്തഫ, എം എം സലിം, ജോർജ് ജോസഫ്, ജി.കോമളം, എ. ഇബ്രാഹിംകുഞ്ഞ്, ഷിനു മടത്തറ, ഡി പുഷ്കരാനന്ദൻ നായർ, ബി. പവിത്രകുമാർ, എൽ സാജൻ, ഒഴുകുപാറ അസീസ്, കലയപുരം അൻസാരി, കെ ചന്ദ്രൻ നായർ എന്നിവരെ രക്ഷാധികാരികളായും തിരഞ്ഞെടുത്തു. ഡി രഘുനാഥൻ നായർ ചെയർമാനും പി എസ് മധു ജനറൽ സെക്രട്ടറിയും വി എസ് പ്രമോദ് ട്രഷററുമായ കമ്മറ്റിയിൽ ഇ ജോൺകുട്ടി (പ്രോഗ്രാം), കൃഷ്ണൻകുട്ടി ( സ്റ്റേജ് ആൻഡ് സ്റ്റാൾ), ജി രാജീവ് (സെമിനാർ), ടി എസ് ബിനോജ് (ദീപാലങ്കാരം), ഗോപീകൃഷ്ണൻ (പുസ്തകോത്സവം), പി രജി (മീഡിയ), ടി എസ് ബിജു (പൂത്തിരി മേളം, ഘോഷയാത്ര), അനൂപ് (സ്പോർട്സ് ), ആദർശ് (വോളന്റിയർ), വിമൽ വി (സയൻസ്, ലിറ്ററസി ഫെസ്റ്റ് ), കബീർ (നാടകം), കൃഷ്ണനുണ്ണി (മോട്ടോർ എക്സ്പോ), അംബു ആർ നായർ (ഫിലിം ഫെസ്റ്റിവൽ), ഐമാൻ (ആർട്സ് ), അനസ് തോട്ടംവിള (ഗസ്റ്റ്, ബിനാലെ), പാപ്പച്ചൻ (പ്രചരണം), സുനിൽകുമാർ സി എസ് (ഫുഡ്, അക്കോമഡേഷൻ), എസ് പി മണികണ്ഠൻ (ഡക്കറേഷൻ) എന്നിവരെ കൺവീനർമാരായും തെരഞ്ഞെടുത്തു.
മേളയുടെ സംഘടക സമിതി ഓഫീസ് ചൊവ്വാഴ്ച (10.01.23) വൈകു 9 ന് ഉദ്ഘാടനം ചെയ്യും. പബ്ലിസിറ്റി ലേലവും അന്നേ ദിവസം നടക്കും. കന്നുകാലിച്ചന്ത, ഐസ് ക്രീം, കാർണിവൽ ലേലങ്ങൾ ഞായറാഴ്ച (15.01.22) വൈകു: 5 ന് മേള ഓഫീസിൽ നടക്കും. ബന്ധപ്പെടേണ്ട നമ്പറുകൾ: 9447743303, 9447071374, 9946445925.