ആതിഥേയരായ കോഴിക്കോടാണ് 226 പോയിന്‍റുമായി രണ്ടാമത്. 221 പോയിന്‍റുകളുമായി കൊല്ലം, പാലക്കാട് ജില്ലകളാണ് മൂന്നാം സ്ഥാനത്ത്.
220 പോയൻ്റുള്ള തൃശൂർ നാലാം സ്ഥാനത്താണ്. 60 ഇനങ്ങളാണ് ഇതുവരെ പൂർത്തിയായത്.
ഹൈസ്‌കൂള്‍ ജനറല്‍ വിഭാഗത്തില്‍ ആകെയുള്ള 96 ഇനങ്ങളില്‍ 21 എണ്ണമാണ് പൂര്‍ത്തിയായത്.
ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ 105 ല്‍ 29, ഹൈസ്‌കൂള്‍ അറബിക് - 19 ല്‍ ആറ്, ഹൈസ്‌കൂള്‍ സംസ്‌കൃതം - 19 ല്‍ നാല് എന്നിങ്ങനെയാണ് പൂര്‍ത്തിയായ ഇനങ്ങൾ.
രണ്ടാം ദിനമായ ഇന്ന് 59 മത്സരങ്ങൾ വേദി കയറും. ഒപ്പന, ദഫ്മുട്ട്, ഭരതനാട്യം, നാടകം, ഹൈസ്കൂൾ വിഭാഗം മിമിക്രി, ലളിത ഗാനം.. തുടങ്ങിയ ഇനങ്ങളാണ് വേദിയിലെത്തുക.
എല്ലാ വേദികളിലും രാവിലെ 9 മണിയോടെ തന്നെ മത്സരങ്ങൾ ആരംഭിക്കും.