ഏറെനാളായി മുടങ്ങിക്കിടന്നിരുന്ന കെഎസ്ആർടിസി ആറ്റിങ്ങൽ ഡിപ്പോയിലെ 5 റൂട്ടുകൾ പുനരാരംഭിച്ചിരിക്കുന്നു . ഈ സർവീസുകൾ ഇന്നലെ മുതൽ ആരംഭിക്കുകയും ചെയ്തതായി ഡിപ്പോ അധികൃതർ അറിയിച്ചു. ആറ്റിങ്ങൽ ഡിപ്പോയിലെ ഏറ്റവും പ്രധാനപ്പെട്ട ചില റൂട്ടുകൾ ക്യാൻസൽ ചെയ്തിരുന്നതിൽ നാട്ടുകാർക്കും യാത്രക്കാർക്കും വലിയ നിരാശയും പ്രതിഷേധവും ഉണ്ടായിരുന്നു . യാത്രക്കാർക്ക് ഏറെ പ്രയോജനം ചെയ്യുന്നതായിരുന്നു ഈ റൂട്ടുകൾ എല്ലാം . ഈ പ്രശ്നത്തിൽ ആറ്റിങ്ങൽ ഡിപ്പോ ഇപ്പോൾ എടുത്ത നടപടി തികച്ചും സ്വാഗതാർഹവും സൗകര്യപ്രദവും പ്രശംസനീയവും തന്നെയാണ് .
ഇനിയും ചില സർവീസുകൾ കൂടി പുനരാരംഭിക്കുവാൻ ഉണ്ട് . ആറ്റിങ്ങലിന്റെ അഭിമാന സർവീസുകൾ ആയിരുന്ന ഗുരുവായൂർ , വക്കംകടക്കാവൂർ വഴി എറണാകുളത്തേക്ക് പോയിരുന്ന തീരദേശ സർവീസ് , വലിയ കളക്ഷൻ നേടിയിരുന്ന തെങ്കാശി എന്നിവ ഉൾപ്പെടെയുള്ള സർവീസുകളും പുനരാരംഭിക്കേണ്ടിയിരിക്കുന്നു. ഇക്കാര്യത്തിലും ജനങ്ങൾക്ക് അനുകൂലമായ തീരുമാനങ്ങൾ ഉണ്ടാകട്ടെ........... അങ്ങനെ, ആറ്റിങ്ങൽ കെഎസ്ആർടിസിയുടെ പഴയ പ്രതാപവും ആഢ്യത്വവും ഉഗ്രൻ കളക്ഷനും ഒക്കെ തിരിച്ചു വരട്ടെ - ആറ്റിങ്ങലിനും ആറ്റിങ്ങൽകാർക്കും അഭിമാനമായി