ഗുരുതര കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട 58 പോലീസുകാരെ ഒരു വർഷത്തിനുള്ളിൽ പിരിച്ചുവിടും.

ഗുരുതര കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട 58 പോല പോലീസ് ഉദ്യോഗസ്ഥരെ ഒരു വർഷത്തിനുള്ളിൽ പിരിച്ചുവിടാൻ നടപടികൾ തുടങ്ങി. നാലു പോലീസുകാരെ കൂടി രണ്ടുമാസത്തിനുള്ളിൽ പിരിച്ചുവിടുന്നതിനുള്ള നടപടികൾ ആരംഭിച്ചു. പിരിച്ചുവിട്ടതിനെതിരെ ഉദ്യോഗസ്ഥർക്ക് മേലുദ്യോഗസ്ഥർക്കും ഡിജിപിക്കും സർക്കാറിനും അപ്പീൽ നൽകാനാകും. തിരുവനന്തപുരം റൂറിൽ ജില്ലയിലും ആണ് കുറ്റകൃത്യങ്ങളിൽ പങ്കാളികളായ പോലീസുകാർ കൂടുതലുള്ളത്. ഗുരുതരമായ കുറ്റകൃത്യങ്ങളിൽ പങ്കാളിയായ ബേപ്പൂർ കോസ്റ്റൽ പോലീസ് ഇൻസ്പെക്ടർ പി.ആർ സുനുവിനെ കഴിഞ്ഞ ദിവസം പിരിച്ചുവിട്ടിരുന്നു. 2016 മുതൽ പോലീസ് ഉദ്യോഗസ്ഥർ പ്രതികളായ 828 ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.