കിളിമാനൂർ കൊട്ടാരത്തിൽ ചാവിടിയിൽ ഗിരീഷ് വർമ്മ (57) നിര്യാതനായി. ഇന്ന് ഉച്ചയോടെ താമസസ്ഥലമായ കൊട്ടാരത്തിൽ ചാവിടിയിൽ മരണപ്പെട്ട നിലയിൽ കാണപ്പെടുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. വിവാഹിതനായ ഗിരീഷ് വർമ്മ ഏറെ വർഷങ്ങളായി ഒറ്റയ്ക്കായിരുന്നു താമസം. കൊട്ടാരം ട്രസ്റ്റ് ഭാരവാഹികൾ മരണ വിവരം ഉടൻ തന്നെ കിളിമാനൂർ പോലീസിൽ അറിയിക്കുകയും സ്ഥലത്തെത്തിയ പോലീസ് നടപടികൾ പൂർത്തിയാക്കി മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മരണത്തിൽ അസ്വാഭാവികത ഇല്ലെന്നും പോസ്റ്റുമോട്ടത്തിനുശേഷം മാത്രമേ മരണകാരണം വ്യക്തമാകൂ എന്നും പോലീസ് അറിയിച്ചു. പോസ്റ്റ്മോർട്ടത്തിനുശേഷം നാളെ കിളിമാനൂർ കൊട്ടാരത്തിൽ എത്തിക്കുന്ന മൃതദേഹം കൊട്ടാരം ശ്മശാനത്തിൽ സംസ്കരിക്കും.