ഉപയോഗിച്ച വൈദ്യുതിയും അതിന്റെ തുകയും കാണിക്കുന്ന സ്മാര്‍ട്ട് മീറ്റര്‍ വരുന്ന ഏപ്രില്‍ മുതല്‍ കേരളത്തിലും നിലവില്‍വരുന്നു.
കെ.എസ്.ഇ.ബിക്ക് നല്ല വരുമാനമുള്ള പതിനാല് ഡിവിഷനുകളിലെ 37ലക്ഷം കണക്‌ഷനുകളിലാണ് ആദ്യഘട്ടത്തില്‍ സ്ഥാപിക്കുന്നത്. സ്ലാബ് സമ്ബ്രദായം ഇല്ലാതാവും. ഉപയോഗിക്കുന്ന വൈദ്യുതിക്ക് മാത്രം പണമടച്ചാല്‍ മതിയെന്ന ഗുണവുമുണ്ട്. ഫിക്സഡ് ചാര്‍ജ് ഈടാക്കില്ല. എന്നാല്‍ രാത്രി നിരക്ക് കൂടുതലായിരിക്കും.
മീറ്റര്‍ സ്ഥാപിക്കുന്നതും വൈദ്യുതി ബില്‍ ഈടാക്കുന്നതും സ്വകാര്യ സ്ഥാപനമാണ്. കെ.എസ്.ഇ.ബിക്ക് പണം കൈമാറുന്നത് ഈ സ്ഥാപനമായിരിക്കും. പുതിയ കണക്‌ഷന്‍, അറ്റകുറ്റപ്പണികള്‍, വൈദ്യുതി വിതരണം തുടങ്ങിയ ചുമതലകള്‍ കെ.എസ്.ഇ.ബി തുടരും. കേന്ദ്രം നിര്‍ദ്ദേശിച്ച പാനലിലുള്ള ഡല്‍ഹി ആസ്ഥാനമായ ആര്‍.ഇ.സി.പവര്‍ ഡിസ്ട്രിബ്യൂഷന്‍ കമ്ബനിക്കാണ് നടത്തിപ്പ്.
അടുത്ത ആറു മാസത്തിനുള്ളില്‍ അടുത്തഘട്ടം നടപ്പാക്കും. സര്‍ക്കാര്‍, വ്യവസായ സ്ഥാപനങ്ങള്‍, വ്യവസായങ്ങള്‍, വ്യാപാരശാലകള്‍, മാസം 200യൂണിറ്റില്‍ കൂടുതലുള്ള ഗാര്‍ഹിക ഉപഭോക്താക്കള്‍ എന്നിവര്‍ക്കാണ് സ്മാര്‍ട്ട് മീറ്റര്‍ വയ്ക്കുന്നത്.
സ്വകാര്യ വത്കരണമാണെന്ന് പറഞ്ഞ് ഇടതു യൂണിയനുകളുടെ എതിര്‍പ്പിനിടെയാണ് നടപ്പാക്കുന്നത്. സംസ്ഥാനത്തിന്റെ വായ്പാ പരിധി കേന്ദ്രം ഉയര്‍ത്താനും കെ.എസ്.ഇ.ബിയെ നഷ്ടത്തില്‍ നിന്ന് കരകയറ്റാനും പദ്ധതി അനിവാര്യമാണെന്ന് ബോധ്യമായതോടെ മന്ത്രിസഭയാണ് അനുകൂല തീരുമാനമെടുത്തത്. ഡോ. ബി. അശോക് ചെയര്‍മാനായിരുന്ന കാലത്ത് സ്മാര്‍ട്ട് മീറ്റര്‍ നടപ്പാക്കാന്‍ തീരുമാനിച്ചിരുന്നു. ഇടതുസംഘടനകള്‍ എതിര്‍ത്തതോടെ പിന്നീട് വന്ന മാനേജ്മെന്റ് പിന്‍മാറി.
പത്തുവര്‍ഷത്തേക്കാണ് ആര്‍.ഇ.സി കമ്ബനിയുമായുള്ള കരാര്‍. മൊത്തം ചെലവ് 8,174.96 കോടി രൂപ സ്വകാര്യകമ്ബനി വഹിക്കും. ഡിസൈന്‍, ബില്‍ഡ്, ഫണ്ട്, ഓപ്പറേറ്റ്, ട്രാന്‍സ്ഫര്‍ മോഡലിലാണ് നടപ്പാക്കുന്നത്.
നടപ്പാക്കുന്ന ഡിവിഷനുകള്‍
തിരുവനന്തപുരം (നഗരം മുഴുവന്‍), കഴക്കൂട്ടം, എറണാകുളം (നഗരം മുഴുവന്‍), തൃപ്പൂണിത്തുറ, ആലുവ, മൂവാറ്റുപുഴ, പെരുമ്ബാവൂര്‍, കോഴിക്കോട്, ഫറൂഖ്, കണ്ണൂര്‍, പാലക്കാട്, തിരൂരങ്ങാടി, പള്ളം, കാസര്‍കോട്.
പ്രി- പോസ്റ്റ് പെയിഡ്
ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് പ്രീപെയ്ഡോ,പോസ്റ്റ് പെയ്ഡോ തിരഞ്ഞെടുക്കാം. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് പ്രീപെയ്ഡ് മീറ്റര്‍
വീട് പൂട്ടിക്കിടന്നാലും വൈദ്യുതി ഉപയോഗിക്കാതിരുന്നാലും ചാര്‍ജ് ഇല്ല. വൈകിട്ട് 6മുതല്‍ 10വരെ വൈദ്യുതി നിരക്ക് കൂടും
മാെബൈല്‍ പോലെ ചാര്‍ജ് തീര്‍ന്നാല്‍ ഡിസ് കണക്ടാവും. റീചാര്‍ജ് ചെയ്താല്‍ കണക്‌ഷന്‍ ആ നിമിഷം പുനഃസ്ഥാപിക്കും
ആശുപത്രി അടക്കമുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ കുടിശിക വരുത്തിയാലും കറണ്ട് പോകും.
മീറ്ററിന് വാടക മതി
സ്മാര്‍ട്ട് മീറ്ററിന് വില 6000രൂപ
ഉപഭോക്താക്കള്‍ വില നല്‍കേണ്ട
മീറ്റര്‍ വാടക 65 രൂപവരെയാകാം
തുടര്‍ നടപടികള്‍
ആര്‍.ഇ.സി കമ്ബനിയുമായി കരാര്‍ ഒപ്പിടണം
37ലക്ഷം സ്മാര്‍ട്ട് മീറ്ററിന് ടെന്‍ഡര്‍ നല്‍കി വാങ്ങണം
വിലയും വാടകയും നിര്‍ണ്ണയിക്കണം
ഉപഭോക്താക്കളുടെ പട്ടിക തയ്യാറാക്കണം
വൈദ്യുതി നിരക്ക് മാനദണ്ഡവും തീരുമാനിക്കണം
'അധിക സാമ്ബത്തികബാദ്ധ്യത കെ.എസ്.ഇ.ബിക്കും ജനങ്ങള്‍ക്കും വരാത്ത തരത്തില്‍ നടപ്പാക്കും. "