ക്രിയേറ്റീവ് ഫിലിം ലാബിൻ്റെ ഇൻ്റർനാഷ്ണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവെലിൽ ജനുവരി 31 വരെ ഷോർട്ട് ഫിലിമുകൾ അയക്കാം

എടപ്പാള്‍ കേന്ദ്രമായി പ്രവർത്തിക്കുന്ന ക്രിയേറ്റീവ് ഫിലിം ലാബ് സംഘടിപ്പിക്കുന്ന പ്രഥമ ഇൻ്റർനാഷ്ണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവെലിൽ ഷോർട് ഫിലിമുകൾ അയക്കാനുള്ള അവസാന തിയ്യതി ജനുവരി 31 വരെ നീട്ടിയതായി സംഘാടകര്‍ അറിയിച്ചു.20 മിനിറ്റിന് താഴെയുള്ള ഷോർട്ട് ഫിലിമുകൾക്ക് ഒന്നാം സമ്മാനമായി 15000 രൂപയും രണ്ടാം സമ്മാനമായി 5000 രൂപയും നൽകും 20 മിനിറ്റ് മുതൽ 40 മിനിറ്റ് വരെ ദൈർഘ്യമുള്ള ഷോർട്ട് ഫിലുമുകൾക്ക് ഒന്നാം സമ്മാനമായി 25000 രൂപയും രണ്ടാം സമ്മാനമായി 15000 രൂപയും നൽകും .കൂടാതെ ഡോക്യുമെൻ്ററി, കാമ്പസ് ഫിലിം ,ചിൽഡ്രൻസ് ഫിലിം ,മൊബൈൽ ഷോർട്ട് ഫിലിം ,പ്രവാസി ഷോർട്ട് ഫിലിം ,ആൽബം മ്യൂസിക് വീഡിയോസ്, ആനിമേഷൻ ഫിലിം, ഇൻ്റർനാഷ്ണൽ ഷോർട്ട് ഫിലിം,വെബ് സീരിയസ് എന്നീ വിഭാഗങ്ങളില്‍ മത്സരവും പ്രദർശനവും നടക്കും.

വിശദ വിവരങ്ങൾക്ക് 9645959388,9846478001 എന്നീ മൊബൈല്‍ നമ്പറുകളിൽ ബന്ധപ്പെടാം