പാക്കിസ്ഥാൻ: പെഷാവറിലെ മുസ്ലിം പള്ളിയിലുണ്ടായ ചാവേറാക്രമണത്തിൽ 28 പേർ കൊല്ലപ്പെട്ടു. 120ലേറെ പേർക്ക് പരുക്കേറ്റിട്ടുണ്ട്. അഫ്ഗാനിസ്ഥാൻ അതിർത്തിയോട് ചേർന്ന നഗരമായ പെഷാവറിൽ ഉച്ചയ്ക്ക് പ്രാർഥന നടക്കുന്നതിനിടെയാണ് ചാവേറാക്രമണമുണ്ടായത്. മസ്ജിദ് ആക്രമണത്തിൽ തകർന്നു. പരുക്കേറ്റവരിൽ പലരുടെയും നില ഗുരുതരമാണ്. മരണസംഖ്യ ഇനിയുമുയർന്നേക്കുമെന്നാണ് റിപ്പോർട്ടുകൾകൊല്ലപ്പെട്ടവരിൽ പോലീസുകാരും ഉൾപ്പെട്ടിട്ടുണ്ട്. സമീപത്തെ സ്റ്റേഷനുകളിലെ പോലീസുകാരും പ്രാർഥന സമയത്ത് ഇവിടെ എത്തിയിരുന്നു. പ്രാർഥനക്കെന്ന ഭാവേന എത്തിയ ചാവേർ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. സ്‌ഫോടന സമയത്ത് പള്ളിയിൽ 150ഓളം പേരുണ്ടായിരുന്നു.