ആറ്റിങ്ങൽ : മനോമോഹന വിലാസം റസിഡൻസ് അസോസിയേഷന്റെ വാർഷിക പരിപാടികൾ ജനുവരി 22ന് ഞായറാഴ്ച വൈകുന്നേരം അഞ്ചുമണിക്ക് എം എം വി ആര്‍എ ജംഗ്ഷനിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. അസോസിയേഷന്റെയും കുടുംബ സംഗമത്തിന്റെയും ഉദ്ഘാടനവും മുഖ്യപ്രഭാഷണവും ശ്രീ സത്യസായി ഓർഫനേജ് ട്രസ്റ്റ് കേരളയുടെ ഫൗണ്ടർ ആൻഡ് എക്സിക്യൂട്ടീവ് ഡയറക്ടർ കെ. എൻ ആനന്ദകുമാർ നിർവഹിക്കും. ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഭാരതത്തിലെ ഏറ്റവും മികച്ച അധ്യാപകർക്കായി എൻ സി ടി ഇ ഏർപ്പെടുത്തിയ മികച്ച വിദ്യാഭ്യാസ പരിശീലകയ്ക്കുള്ള ദേശീയ അവാർഡ് നേടിയ ഡോക്ടർ വി സിന്ധ്യയെയും, കേരള പോലീസിന്റെ ഉന്നത ബഹുമതി നേടിയ എം കെ സുൽഫിക്കറിനെയും ആദരിക്കും. കേരള വൈദ്യുതി ബോർഡ് വിജിലൻസ് ഓഫീസർ പ്രശാന്തൻകാണി ഐപിഎസ് , 75 വയസ്സ് തികഞ്ഞ അമ്മമാരെ ആദരിക്കും. ആറ്റിങ്ങൽ ഡിവൈഎസ്പി G ബിനു പ്രതിഭകളെ ആദരിക്കുകയും സമ്മാന വിതരണം നിർവഹിക്കുകയും ചെയ്യും. എം എം വി ആര്‍ എ പ്രസിഡന്റ് അഡ്വക്കേറ്റ് എ എം താഹ അധ്യക്ഷത വഹിക്കും. തുടർന്ന് റസിഡൻസ് അസോസിയേഷൻ അംഗങ്ങൾ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും നടക്കും.