തിരുവനന്തപുരം: പ്ലസ് വൺ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റിൽ. തിരുവനന്തപുരം വട്ടിയൂർക്കാവ് കൊടുങ്ങാന്നൂർ സ്വദേശി അഭിജിത്ത് (19) ആണ് നെടുമങ്ങാട് പൊലീസിന്‍റെ പിടിയിലായത്. ആറുമാസം മുമ്പാണ് കേസിന് ആസ്പദമായ സംഭവം. രണ്ട് ദിവസം മുമ്പ് പെൺകുട്ടിയെ കാണാനില്ലെന്ന് കാണിച്ച് മാതാപിതാക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെ വീട്ടിൽ തിരികെ എത്തിയ കുട്ടിയെ പൊലീസ് ചോദ്യം ചെയ്തതിൽ നിന്നാണ് പീഡന വിവരം പുറത്ത് അറിഞ്ഞത്. ഇൻസ്റ്റഗ്രാം വഴിയാണ് പ്രതിയെ പരിചയപ്പെട്ടത് എന്നും തന്നെ പ്രതി കാച്ചാണിയിലുള്ള വീട്ടിൽ കൊണ്ട് പോയി പീഡിപ്പിച്ചതായും പെൺകുട്ടി പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു. പൊലീസ് കേസെടുത്തത് അറിഞ്ഞ ശേഷം ഒളിവിൽ പോയ പ്രതിയെ നെടുമങ്ങാട് പൊലീസ് കഴിഞ്ഞ ദിവസം പിടികൂടുകയായിരുന്നു. പ്രതിയെ നെടുമങ്ങാട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.