പക്ഷിപ്പനി: അഴൂരിൽ ആദ്യദിനം കൊന്നത് 1859 പക്ഷികളെ

തിരുവനന്തപുരം ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ച അഴൂർ ഗ്രാമപഞ്ചായത്തിൽ കോഴി, താറാവുകൾ ഉൾപ്പെടെ 1859 പക്ഷികളെ ആദ്യദിനം കൊന്നു നശിപ്പിച്ചു.ഒപ്പം 226 കിലോ തീറ്റയും 392 മുട്ടയും നശിപ്പിച്ചു.ഇവിടത്തെ ഏഴു വാർഡുകളിലായാണ് തിങ്കളാഴ്ച ദൗത്യസംഘം കൃത്യനിർവഹണം പൂർത്തിയാക്കിയത്. 3000 ത്തോളം പക്ഷികളെയാണ് കൊല്ലാൻ ക്രമീകരണങ്ങൾ തയ്യാറാക്കിയത്. ജില്ലാ മൃഗസംരക്ഷണ ഓഫീസ് ഡോക്ടർ ബീനാബീവി, ചീഫ് വെറ്റിനറി ഓഫീസർ ഡോക്ടർ അനിത എന്നിവരാണ് നടപടികൾ ഏകോപിപ്പിക്കുന്നത്. മൂന്നുദിവസംകൊണ്ട് മുഴുവൻ പക്ഷികളെയുംകൊല്ലാനാണ് തീരുമാനം.