കൊല്ലം ഉമയനല്ലൂരില്‍ സ്‌കൂള്‍ ബസ് മറിഞ്ഞ് അപകടം. മയ്യനാട് ഹയര്‍സെക്കന്ററി സ്‌കൂളിന്റെ ബസ് ആണ് അപകടത്തില്‍പ്പെട്ടത്. 18 കുട്ടികളെ കൊല്ലം മെഡിസിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരുക്ക് ഗുരുതരമല്ല.ഇന്ന് രാവിലെ എട്ട് മണിയോടുകൂടിയായാണ് സ്‌കൂള്‍ ബസ് അപകടത്തില്‍പ്പെട്ടത്. മൈലാപോരിനും ഉമയനല്ലൂരിനും ഇടയില്‍ കല്ലുകുഴിയില്‍ വച്ചാണ് ബസ് മറിഞ്ഞത്. നിയന്ത്രണം വിട്ട ബസ് മുന്നിലുണ്ടായിരുന്ന മതിലില്‍ ഇടിച്ച് മറിയുകയായിരുന്നു.