അയ്യപ്പ ഭക്തരുടെ മിനിബസ് വീടിന് മുകളിലേക്ക് പതിച്ച് 16 പേർക്ക് പരിക്ക്

അയ്യപ്പ ഭക്തരുടെ മിനിബസ് വീടിന് മുകളിലേക്ക് പതിച്ച് 16 പേർക്ക് പരിക്ക്. ഒരാളുടെ നില ഗുരുതരമാണ്. ഇവരെ കട്ടപ്പനയിൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കട്ടപ്പന പാറക്കടവ് ജംഗ്ഷന് സമീപമാണ് സംഭവം. തമിഴ്നാട് ദിണ്ഡുക്കൽ വീരാളിപ്പെട്ടിയിൽ നിന്നുള്ള ഭക്തർ സഞ്ചരിച്ച മിനി ബസ് ആണ് അപകടത്തിൽപ്പെട്ടത്. പുലർച്ചെ മൂന്നേമുക്കാലോടെയാണ് സംഭവം. കുത്തിറക്കത്തോടുകൂടിയ കൊടുംവളവിൽ നിയന്ത്രണം നഷ്ടമായ മിനി ബസ് അപകടത്തിൽപ്പെടുകയായിരുന്നു. ബസ് സമീപത്തെ വീടിന്റെ കാർ പോർച്ചിന് മുകളിലേയ്ക്കാണ് പതിച്ചത്. ബസ് മറിഞ്ഞത് കാപ്പാട്ട് ഷെഫീഖിന്റെ വീടിന്റെ കാർ പോർച്ചിന് മുകളിലേയ്ക്കാണ്. അപകടം നടന്നതിന് പിന്നാലെ അഗ്നിശമന സേനയും പൊലീസും സ്ഥലത്ത് എത്തി.