വ്യാവസായിക പരിശീലന വകുപ്പിന്റെ നേതൃത്വത്തിൽ ജനുവരി മാസം 16, 17 തീയതികളിൽ തിരുവനന്തപുരം കനകക്കുന്ന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ ജോബ് ഫെയർ സംഘടിപ്പിക്കുന്നു. പ്രസ്തുത പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം ശ്രീ വി. കെ. പ്രശാന്ത് എം. എൽ. എ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ബഹു. പൊതുവിദ്യാഭ്യാസ, തൊഴിൽ & നൈപുണ്യം വകുപ്പ് മന്ത്രി വി. ശിവൻകുട്ടി അവർകൾ നിർവ്വഹിക്കുന്നു. കലാരാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക വിദ്യാഭ്യാസ മേഖലകളിലെ പ്രമുഖർ പങ്കെടുക്കുന്ന ചടങ്ങിൽ 2022 - ഓൾ ഇന്ത്യ ട്രേഡ് ടെസ്റ്റിൽ ദേശീയ, സംസ്ഥാനതലത്തിലെ റാങ്ക് ജേതാക്കൾക്ക് ആദരം, സ്പെക്ട്രം ജോബ് ഫെയർ 2023 ഉദ്ഘാടനം, ദത്തുഗ്രാമം പദ്ധതിയുടെ ഉദ്ഘാടനം, വകുപ്പിന്റെ സമ്പൂർണ്ണ ഇ-ഓഫീസ് പ്രഖ്യാപനം എന്നിവ നടത്തപ്പെടുന്നു.