പേരയ്ക്ക പറിച്ചതിന് ക്രൂരമർദനമേറ്റ 12കാരനെ ശസ്ത്രക്രിയക്ക് വിധേയനാക്കി. മർദനത്തിൽ പൊട്ടിയ തുടയെല്ലിനാണ് ശസ്ത്രക്രിയ നടത്തിയത്.ഞായറാഴ്ച വൈകുന്നേരം പെരിന്തൽമണ്ണ ആലിപ്പറമ്പ് വാഴയങ്ങടയിലായിരുന്നു സംഭവം. പ്രദേശത്ത് കളിക്കാനെത്തിയപ്പോൾ സമീപത്തെ പറമ്പിൽനിന്ന് പേരയ്ക്ക പറിച്ചെന്നാരോപിച്ച് സ്ഥലമുടമ കുട്ടിയെ ക്രൂരമായി മർദിക്കുകയായിരുന്നു.ബൈക്ക് കൊണ്ട് ഇടിച്ച് വീഴ്ത്തുകയും കാലിൽ ചവിട്ടുകയും ചെയ്തതായി കുട്ടി പറഞ്ഞു. മലപ്പുറം പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലാണ് ശസ്ത്രക്രിയ നടത്തിയത്.കുട്ടിയെ മർദിച്ചതിന് അറസ്റ്റിലായ അഷ്റഫ് എന്നയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സംഭവത്തിൽ ആരോഗ്യമന്ത്രി വീണ ജോർജ് റിപ്പോർട്ട് തേടിയിരുന്നു.