തിരുവനന്തപുരം:രാത്രി 11നു ശേഷം പ്രവർത്തിക്കുന്ന ബാറുകളുടെ ലൈസൻസ് റദ്ദാക്കുന്നതടക്കമുള്ള പോലീസ് ആക്ടിലെ അധികാരം പ്രയോഗിക്കാൻ ജില്ലാ പോലീസ് മേധാവികൾക്കു ഡിജിപി നിർദേശം നൽകി.
ഗുണ്ടകളെ നിയന്ത്രിക്കുന്നതിനാണ് ബാറുകൾക്കു കർശന നിയന്ത്രണം വരുന്നത്.
അനുമതിയില്ലാത്ത ഡിജെ പാർട്ടി നടക്കുന്ന ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, പൊതുകെട്ടിടങ്ങളിലെ സംഘം ചേർന്നുള്ള മദ്യപാനം എന്നിവ കണ്ടെത്തിയാൽ ഇവരുടെ ലൈസൻസ് റദ്ദാക്കാൻ ബന്ധപ്പെട്ടവർക്കു നിർദേശം നൽകും. കെട്ടിടങ്ങൾക്കുള്ളിൽ രാത്രി 11നു ശേഷവും തുറസ്സായ സ്ഥലത്തു പത്തിനു ശേഷവും മൈക്ക് പ്രവർത്തിപ്പിച്ചാലും നടപടി വരും.