തിരുവനന്തപുരം : കേരള സർക്കാർ ഉടമസ്ഥതയിലുള്ള ചിത്രാഞ്ജലി സ്റ്റുഡിയോയുടെ പ്രവർത്തനങ്ങളെ കുറിച്ച് പഠിക്കാൻ ചലച്ചിത്രോത്സവത്തിന് എത്തിയ അതിഥികൾ സന്ദർശനം നടത്തി .
ഇറാനിൽ നിന്നുള്ള ‘ഹൂപ്പോ’ എന്ന സിനിമയുടെ നിർമ്മാതാവ് ഹാദി ഗസൻഫാരി, ' ഐസ് ഓൺ ദി സൺഷൈൻ’ എന്ന അസം സിനിമയുടെ സംവിധായകൻ മോൻജുൽ ബറുവ, പ്രസ്തുത ചിത്രത്തിലെ നടി ജഹാനറാവ് ബീഗം, പശ്ചിമ ബംഗാളിൽ നിന്നുള്ള ‘ഇൻ ദ മിസ്റ്റ്’ എന്ന സിനിമയുടെ സംവിധായകൻ ഇന്ദ്രസിസ് ആചാര്യ എന്നിവരാണ് സ്റ്റുഡിയോവിൽ എത്തിയത് .