മലയിന്‍കീഴ് പതിനാറു വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ ഡിവൈഎഫ്‌ഐ പ്രാദേശിക നേതാവും പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയും ഉള്‍പ്പെടെ എട്ട് പേര്‍ പിടിയില്‍. പ്രതികള്‍ രണ്ട് വര്‍ഷത്തോളമായി പെണ്‍കുട്ടിയുടെ വീട്ടിലെത്തി ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് കേസ്.
ഡിവൈഎഫ്‌ഐ വിളവൂര്‍ക്കല്‍ മേഖല പ്രസിഡന്റ് വിളവൂര്‍ക്കല്‍ മലയം ജിനേഷ് ഭവനില്‍ ജിനേഷ് ജയന്‍ (29), തൃശൂര്‍ മേത്തല കോനത്തുവീടില്‍ സുമേജ് (21), മലയം ചിത്തിര വീട്ടില്‍ അരുണ്‍ (മണികണ്ഠന്‍27) , പൂഴിക്കുന്ന് പൊറ്റവിള വീട്ടില്‍ വിഷ്ണു (20), പെരുകാവ് തൈവിള മുണ്ടുവിള തുറവൂര്‍ വീട്ടില്‍ സിബി (20), വിളവൂര്‍ക്കല്‍ പ്ലാങ്കോട്ടുമുകള്‍ ലക്ഷ്മി ഭവനില്‍ അനന്തു (18), വിളവൂര്‍ക്കല്‍ വിഴവൂര്‍ വഴുതോട്ടുവിള ഷാജി ഭവനില്‍ അഭിജിത്ത് (20) എന്നിവരും പെണ്‍കുട്ടിയുടെ അയല്‍വാസിയായ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെയുമാണ് അറസ്റ്റ് ചെയ്തത്.
സമൂഹമാധ്യമം വഴി പരിചയപ്പെട്ട തൃശൂര്‍ സ്വദേശിയായ സുമേജുമായി കഴിഞ്ഞ 2ന് നാട് വിടാനൊരുങ്ങവേ റെയില്‍വേ സ്റ്റേഷനില്‍ വച്ച് പെണ്‍കുട്ടിയെ പൊലീസ് പിടികൂടി. തുടര്‍ന്ന് പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്കു വിധേയമാക്കിയപ്പോഴാണു പീഡന വിവരങ്ങള്‍ പുറത്തറിയുന്നത്. പ്രതികള്‍ പീഡന ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി സൂക്ഷിക്കുകയും ചെയ്തിട്ടുണ്ട്. ഇവര്‍ ഒട്ടേറെ തവണയാണ് കുട്ടിയെ ശാരീരികമായി ഉപയോഗിച്ചതെന്ന് പൊലീസ് പറഞ്ഞു. അന്വേഷണത്തിന്റെ ഭാഗമായി പ്രതികളുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോഴാണ് ഇത്തരം വിവരങ്ങള്‍ കണ്ടെത്തിയത്.
പ്രതികളില്‍ പലരെയും പെണ്‍കുട്ടി പരിചയപ്പെട്ടത് സമൂഹമാധ്യമം വഴിയാണ്. ഡിവൈഎഫ്‌ഐ നേതാവായ ജിനേഷിന് ഒട്ടേറെ സ്ത്രീകളുമായി ബന്ധമുള്ളതായും ഇത് സംബന്ധിച്ച വിഡിയോകള്‍ ഫോണില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. പെണ്‍കുട്ടി ഇപ്പോള്‍ ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലാണ്. കാട്ടാക്കട ഡിവൈഎസ്പി അനില്‍ കുമാര്‍, മലയിന്‍കീഴ് ഇന്‍സ്‌പെക്ടര്‍ കെ.ജി.പ്രതാപ ചന്ദ്രന്‍, എസ്‌ഐ നിമിന്‍ കെ.ദിവാകരന്‍ സിപിഒമാരായ അഭിലാഷ്, അരുണ്‍ രാജ്, എസ്.കൃഷ്ണ മോഹന്‍, എ.അഭിലാഷ്, ശ്രീജിത്ത്, എം.എസ്.ഷിബു, വിപിന്‍, ഉണ്ണിക്കൃഷ്ണന്‍ എന്നിവരാണ് പ്രതികളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കി.