*പ്രവാസകള്‍ക്കായി നോര്‍ക്ക റൂട്ട്‌സ് സൗജന്യ സംരംഭകത്വ പരിശീലന പരിപാടി.*

_ഡിസംബര്‍ 23 ന് തിരുവനന്തപുരത്ത്._ 

പ്രവാസി സംരംഭകര്‍ക്കായി നോര്‍ക്ക റൂട്ട്‌സ് സൗജന്യ ഏകദിന പരിശീലന പരിപാടി ഡിസംബര്‍ 23 ന് തിരുവനന്തപുരത്ത് നടക്കും. തിരുവനന്തപുരം തമ്പാനൂരിലെ കെ.ടി.ഡി.സി ഗ്രാന്റ് ചൈത്രം ഹോട്ടലില്‍ രാവിലെ 10 മുതല്‍ വൈകിട്ട് 5 വരെയാണ് പരിശീലന പരിപാടി. പങ്കെടുക്കാന്‍ താല്‍പര്യമുളളവര്‍ ഡിസംബര്‍ 15 നകം രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. പ്രവാസി സംരംഭങ്ങള്‍ പ്രോല്‍സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ബിസ്സിനസ്സ് ഫെസിലിറ്റേഷന്‍ സെന്ററിന്റെ (എന്‍.ബി.എഫ്.സി) ആഭിമുഖ്യത്തിലാണ് സംരംഭക പരിശീലന പരിപാടി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലുളളവര്‍ക്ക് മുന്‍ഗണന ലഭിക്കും. 

സംരംഭങ്ങള്‍ ആരംഭിക്കാന്‍ ഉദ്ദേശിക്കുന്ന പ്രവാസികള്‍ക്കും വിദേശത്ത് നിന്ന് തിരികെ എത്തിയവര്‍ക്കുമായാണ് സംരംഭകത്വ പരിശീലനം. ( https://forms.gle/C4ML3cngv9omJnBJ6 ) എന്ന ഗൂഗിള്‍ ഫോം വഴി രജിസ്റ്റര്‍ ചെയ്യാം. രജിസ്റ്റര്‍ ചെയ്യുന്നതിനും, വിശദാംശങ്ങള്‍ക്കും 0471-2770-534, +91-8592 958 677 എന്നീ നമ്പറുകളിലോ nbfc.norka@kerala.gov.in, nbfc.coordinator@gmail.com എന്നീ ഇ-മെയില്‍ വിലാസങ്ങളിലോ ബന്ധപ്പെടുക. 

നോര്‍ക്ക റൂട്ട്‌സ്, വ്യവസായ വകുപ്പ്, മറ്റ് ധനകാര്യസ്ഥാപനങ്ങള്‍, വകുപ്പുകള്‍ എന്നിവ വഴി നടപ്പിലാക്കുന്ന വിവിധ സംരംഭകസഹായ പദ്ധതികള്‍ , വ്യവസായ സംരംഭത്തിനാവശ്യമായ വിവിധ തരം ലൈസന്‍സുകള്‍, ജി.എസ്.ടി എന്നിവ സംബന്ധിച്ച് പരിശീലനവും പൊതു സംശയങ്ങള്‍ക്കുളള മറുപടിയും പരിശീലനത്തിന്റെ ഭാഗമായി ലഭിക്കും