ക്രിസ്തുമസിന്റെ യഥാർത്ഥ ചൈതന്യം ആഘോഷിക്കുന്നതിനായി, ശ്രീ ചിത്രാ ഹോമിലെ കുട്ടികൾക്ക് ഈ ക്രിസ്തുമസ് ദിനത്തിൽ സമ്മാനങ്ങൾ നൽകുവാൻ തിരുവനന്തപുരം ജില്ലാ ഭരണകൂടം ആരംഭിക്കുന്ന ബഹുജന സഹകരണ പ്രവർത്തനമാണ് ബീ എ സാന്റാ.
ഈ പ്രവർത്തനത്തിൻ്റെ ഭാഗമായി, നിങ്ങൾക്ക് പോസ്റ്റിനൊപ്പം നൽകുന്ന Amazon Wishlist-ൽ നിന്ന് കുട്ടികൾ തന്നെ ആഗ്രഹം പറഞ്ഞ സമ്മാനങ്ങൾ വാങ്ങി, നൽകിയിരിക്കുന്ന തിരുവനന്തപുരം കളക്ടറേറ്റിൻ്റെ അഡ്രസ്സിലേക്ക് അയക്കാവുന്നതാണ്.
ഈ സമ്മാനങ്ങൾ ഡിസംബർ 25ന് ചിൽഡ്രൻസ് ഹോമിലെ കുട്ടികൾക്ക് ജില്ലാ കളക്ടർ കൈമാറുന്നു.
നമുക്കെല്ലാവർക്കും കൈകോർത്ത് ബീ എ സാന്റാ ഒരു വലിയ വിജയമാക്കി മാറ്റം...നിങ്ങൾക്ക് ഒരു കുട്ടിയുടെ പുഞ്ചിരിയുടെ കാരണമാകാം...ഈ ക്രിസ്തുമസിൻ്റെ യഥാർത്ഥ മധുരം ആസ്വദിക്കാം..
https://www.amazon.in/hz/wishlist/dl/invite/caZ8AKQ?ref_=wl_share