വക്കം അടിവാരം സ്വദേശി ജിഷ്ണു പേവിഷ ബാധയേറ്റ് മരിച്ചു

പേവിഷ ബാധയേറ്റ് യുവാവ് മരിച്ചു, 

വക്കം അടിവാരം സ്വദേശി ജിഷ്ണുവാണ് [29] മരിച്ചത്.
 മെഡിക്കൽ കോളേജിൽ ഇന്ന് രാവിലെയോടു കൂടി യായിരു ന്നു അന്ത്യം.രണ്ടു മാസങ്ങൾക്ക് മുമ്പാണ് പ്രദേശത്തുള്ള വീട്ടിലെ പട്ടിയുടെ നഖം കൊണ്ടുള്ള ആക്രമണത്തിൽ ജിഷ്ണുവിന് പരിക്കേറ്റത്. 
ശേഷം പ്രതിരോധ വാക്സിൻ എടുക്കാതിരുന്ന ജിഷ്ണുവിനെ 2 ദിവസക്കൾക്ക് മുന്നേയാണ് പനിയും ശാരീരികാസ്വസ്ഥതകളുമായി ചിറയിൻകീഴ് താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചത്.പ്രാരംഭ പരിശോധനകൾക്ക് ശേഷം ജിഷ്ണുവിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുകയായിരുന്ന ജിഷ്ണു ഇന്ന് രാവിലെയോടെ മരിയ്ക്കുകയായിരുന്നു.
ശവസംസ്കാരം നാളെ വീട്ടുവളപ്പിൽ നടക്കും.