ക്ഷേത്രത്തിൽ മോഷണം നടത്തിയ കേസിലെ പ്രധാന പ്രതി പിടിയിൽ .

പോത്തൻകോട് കഴിഞ്ഞ ആഗസ്റ്റ് പതിനഞ്ചിന് മൂന്നു ക്ഷേത്രങ്ങളിലെ അഞ്ചു കാണിക്കകളിലെ പണവും രണ്ടു കടകളിലെ പണവും കവർന്ന കേസിലെ പ്രതിയാണ് അറസ്റ്റിലായത്.
മലയം പെരിഞ്ഞാഴി സ്വദേശി ദീപുവിനെ ( 37 ) ആണ് പോത്തൻകോട് പോലീസ് അറസ്റ്റു ചെയ്തത്.
അയണിയർത്തല തമ്പുരാൻ ക്ഷേത്രം. തേരുവിള ദേവീ ക്ഷേത്രം, വൈപ്രത്തല ദേവീ ക്ഷേത്രം എന്നിവിടങ്ങളിലാണ് മോഷണം നടത്തിയത്.മൂന്നു ക്ഷേത്രങ്ങളുടെയും റോഡരുകിൽ സ്ഥാപിച്ചിരുന്ന കാണിക്ക വഞ്ചികൾ കുത്തിത്തുറന്ന് പണം അപഹരിക്കുകയായിരുന്നു.
സമീപത്തെ തട്ടുകടയിലും പലവ്യഞ്ജന കടയിലും മോഷണം നടന്നു.

തിരുവനന്തപുരത്ത് നിന്നും മോഷ്ടിച്ച വാഹനവുമായി കടക്കവെ ആലപ്പുഴയിൽ വച്ചാണ് ദീപു പിടിയിലായത്.
ആലപ്പുഴ പോലീസിന്റെ ചോദ്യം ചെയ്യലിലാണ് പോത്തൻകോട്ടെ കവർച്ചയെക്കുറിച്ച് ദീപു പോലിസിനോട് പറഞ്ഞത്.പോത്തൻകോട് പോലീസ് കസ്റ്റഡിയിൽ വാങ്ങിയ പ്രതിയെ മോഷണം നടത്തിയ ക്ഷേത്രങ്ങളിലെത്തിച്ച് തെളിവെടുപ്പ് നടത്തി.