ക്ഷേത്രമുറ്റത്ത് എത്തിയ കരോൾ സംഘത്തിന് പായസം നൽകി മേൽശാന്തി; നല്ല കാഴ്ച

ലോകമെമ്പാടുമുള്ള ജനങ്ങൾ ക്രിസമസ് ആഘോഷത്തിന്റെ തിരക്കിലാണ്. കേക്ക് ഉണ്ടാക്കിയും നക്ഷത്രങ്ങൾ കൊണ്ട് അലങ്കരിച്ചും കരോൾ ഗാനങ്ങൾ പാടിയും ക്രിസ്മസിനെ വരവേൽക്കുകയാണ്. ഇപ്പോഴിതാ മതസൗഹാർദത്തിന്റെ മനോഹരമായ ഒരു കാഴ്ചയാണ് കൊല്ലം പത്തനാപുരത്ത് നിന്നും വരുന്നത്. ക്ഷേത്രമുറ്റത്ത് എത്തിയ കരോൾ സംഘത്തിന് മേൽശാന്തി പാൽപായസം നൽകി സ്വീകരിക്കുന്നതിന്റെ വിഡിയോ സമൂഹമാധ്യമത്തിൽ വൈറലാണ്.
പത്തനാപുരം കുന്നിട സെന്റ് തോമസ് മർത്തോമ ഇടവകയിൽ നിന്നുളള കരോൾ സംഘത്തിനാണ് പട്ടാഴി ചെളിക്കുഴി ചെറുകോണത്ത് കാവ് ശ്രീ രാജരാജേശ്വരി ദേവീ ക്ഷേത്രത്തിൽ സ്വീകരണം നൽകിയത്