മണനാക്ക് പെരുംകുളം പോസ്റ്റ് ഓഫീസിന് സമീപം വീട്ടമ്മയുടെ മൃതദേഹം കത്തികരിഞ്ഞ നിലയില്‍ കണ്ടെത്തി

മണനാക്ക് പെരുംകുളം പോസ്റ്റ് ഓഫീസിന് സമീപം കുതിരപ്പന്തിയില്‍ വീട്ടില്‍ നസീമ (49) ആണ് ഇന്ന് രാവിലെ കത്തികരിഞ്ഞ നിലയില്‍ കണ്ടത്. വീട്ടിലെ വര്‍ക്ക് ഏരിയയിലാണ് കത്തിയമര്‍ന്ന നിലയില്‍ കണ്ടത്. പുലര്‍ച്ചയായിരുന്നു സംഭവം നടന്നത്. കടയ്ക്കാവൂര്‍ പോലീസ് എത്തി തുടര്‍നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു. മരണകാലം വ്യക്തമായിട്ടില്ല ഫോറന്‍സിക് പരിശോധനയ്ക്ക് ശേഷമേ കൂടുതല്‍ വ്യക്തത വരൂ. കുടുംബസമേതം ആണ് ഇവര്‍ ഈ വീട്ടില്‍ താമസിച്ചിരുന്നത്. നിലവിളിയും ശബ്ദവും കേട്ടാണ് വീട്ടുകാര്‍ ഓടിയെത്തിയത് അപ്പോള്‍ തീ പടര്‍ന്ന നിലയില്‍ മൃതദേഹം കാണുകയായിരുന്നു.