കുട്ടികളിൽ അത്യപൂർവ്വമായി കാണുന്ന അവസ്ഥ. നില ഗുരുതരമായതോടെ മെഡിക്കൽ കോളജ് ആശുപത്രിയിൽ അത്യാഹിതവിഭാഗത്തിലേക്കു മാറ്റി. പിന്നീട് ശസ്ത്രക്രിയയും വെന്റിലേറ്ററിലെ തുടർചികിൽസയും പ്രാർത്ഥനകളും വിഫലമായി. ഇന്നലെ ഫാത്തിമത്ത് വിട വാങ്ങി. ചേതനയറ്റ ശരീരം ഇന്നലെ സ്കൂളിലെത്തിച്ചു. എല്ലാവരുടെയും കണ്ണുനിറച്ച് കൊച്ചുമിടുക്കിയുടെ മടക്കം.
പെരുങ്ങുഴി ശാസ്തവട്ടം ഗാന്ധി സ്മാരകത്തിനു സമീപം ഫാത്തിമ മൻസിലിൽ റഫീക്കത്തിന്റെ മൂന്നു പെൺമക്കളിൽ മൂത്തമകളായിരുന്നു ഫാത്തിമത്ത്. പഠനത്തോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങളിലും മിടുക്കി.സ്കൂളിൽ അറിയപ്പെടുന്ന ഒപ്പന കലാകാരി. ഇതേ സ്കൂളിൽ ഏഴാം ക്ലാസിൽ പഠിക്കുന്ന ഫാത്തിമത്ത്സാജിതയും മൂന്നാം ക്ലാസ് വിദ്യാർത്ഥിനി ഫാത്തിമത്ത് നസീഹയുമാണ് സഹോദരങ്ങൾ.
സാമ്പത്തികമായി ഏറെ ദുരിതങ്ങൾ നേരിട്ടുവരുന്ന കുടുംബമാണു മുഹ്‌സിനയുടേത്. ചെറുപ്പത്തിലേ പിതാവ് കുടുംബത്തെ ഉപേക്ഷിച്ചുപോയിരുന്നു. അമ്മയും മൂന്നു പെൺമക്കളുമടങ്ങുന്ന കുടുംബം പിന്നീടു ഉമ്മ റഫീക്കത്ത് തൊഴിലുറപ്പ് ജോലിക്കുപോയി കിട്ടുന്ന വേതനം കൊണ്ടാണു കഴിഞ്ഞുവന്നിരുന്നത്. അന്ത്യാഞ്ജലിയർപ്പിക്കാൻ നാടൊന്നാകെ സ്കൂളിലെത്തിയിരുന്നു. സ്കൂൾ പ്രധാനാദ്ധ്യാപിക അനിത ബായി കണ്ണീരിൽ കുതിർന്ന യാത്രാമൊഴി ചൊല്ലി. രാത്രിയോടെ മുട്ടപ്പലം മുസ്ലിം പള്ളി ഖബർസ്ഥാനിൽ സംസ്കാരചടങ്ങുകൾ നടന്നു.