ഒരു വല്ലാത്ത മരണം, രണ്ടാഴ്ച മുമ്പും വഴക്കിട്ടു: കൊച്ചുപ്രേമനെ ഓർത്ത് മഞ്ജു പിള്ള

കൊച്ചു, കൊച്ചു എന്നാണ് ഞങ്ങള്‍ വിളിക്കുന്നത്. പണ്ട് മുതലേ ഉള്ള ബന്ധമാണ് കൊച്ചുപ്രേമൻ ചേട്ടനുമായിട്ട്. ഒരുപാട് വര്‍ക്കുകള്‍ ഒരുമിച്ച് ചെയ്തിട്ടുണ്ട്. ഏറ്റവും ഒടുവില്‍ ചെയ്തത് തട്ടീം മുട്ടീം ആയിരുന്നു. അപ്പോഴും ആരോഗ്യം തീരെ വയ്യായിരുന്നു. എങ്കിലും ഞങ്ങള്‍ ഒരുപാട് സംസാരിക്കും. അപ്പൂപ്പന്റെ കാര്യങ്ങള്‍ എല്ലാം പറയും. ശരിക്കും വീട്ടിലെ ഒരു കാര്‍ണവരെ പോലെയായിരുന്നു അദ്ദേഹം. വല്ലാത്ത ഒരു അടുപ്പമായിരുന്നു. സിനിമാ ബന്ധം എന്നതിനപ്പുറം ഉള്ള ഒരു അടുപ്പം ഉണ്ടായിരുന്നു. ഗ്രൂപ്പില്‍ വഴക്കിടുമ്പോള്‍ പറയുന്നത്, എനിക്ക് അവളോട് വഴക്കിടാം, അവള്‍ എന്റെ കൊച്ച് അല്ലേ എന്നാണ്.
വഴക്കിട്ട് കഴിഞ്ഞാല്‍ ഐ ലവ് യു എന്ന് പറഞ്ഞ് മെസേജ് അയയ്ക്കുന്നതും പതിവാണ്. രണ്ട് ആഴ്ച മുന്‍പും വഴക്കിട്ടു. എന്നിട്ട് ‘ഡീ ഐ ലവ് യൂ’ എന്ന് പറഞ്ഞു മെസേജ് അയച്ചു. അത് കഴിഞ്ഞ് ഇപ്പോള്‍ പെട്ടന്ന് ഇങ്ങനെ ഒരു വാര്‍ത്ത കേട്ടപ്പോള്‍ ശരിക്കും ഷോക്ക് ആയിപ്പോയി. ഒട്ടും പ്രതീക്ഷിച്ചില്ല, ഒരു വല്ലാത്ത മരണം. പെട്ടന്ന് ആയി പോയത് പോലെ.