റിഷഭ് പന്തിന്റെ കാർ ഡിവൈഡറിൽ ഇടിച്ച് തീപിടിച്ചു; താരത്തിന് ഗുരുതര പരിക്ക്

ഡെറൂഡൂൺ: ഇന്ത്യൻ ക്രിക്കറ്റ് താരം റിഷഭ് പന്തിന് കാർ അപകടത്തിൽ പരിക്ക്. ഉത്തരാഖണ്ഡിൽ വെച്ചാണ് താരത്തിന്റെ വാഹനം അപകടത്തിൽ പെട്ടത്. ഡിവൈഡറിൽ ഇടിച്ച കാറിന് തീപിടിക്കുകയായിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് അപകടം നടന്നത്. അപകടത്തിൽ റിഷഭ് പന്തിനു പൊള്ളലേറ്റിട്ടുണ്ട്. തലക്ക് മുറിവേറ്റിട്ടുണ്ട്. ആരോഗ്യനിലയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. ഡൽഹിയിൽ നിന്ന് മടങ്ങുന്നതിനിടെയാണ് അപകടം നടന്നത്. കാര്‍ പൂര്‍ണമായും കത്തിനശിക്കുകയും ചെയ്തിട്ടുണ്ട്.