ഏതാനും ദിവസം മുന്‍പു പദയാത്രയ്ക്കിടെ സംസാരിക്കാനെത്തിയ ‘ബോംബെ ജേണി’ അവതാരകനുമൊത്തുള്ള വിഡിയോ അഭിമുഖത്തിനിടെയാണ് രാഹുല്‍ മനസ്സു തുറന്നത്. രാഹുല്‍ ഇതാദ്യമായിട്ടാണ് സങ്കല്‍പ്പത്തിലുള്ള പങ്കാളിയെ കുറിച്ച് പറയുന്നത്. ഇതിന്റെ വീഡിയോ രാഹുല്‍ സ്വന്തം യുട്യൂബ് ചാനലിലും പങ്കു വച്ചതാണ് ഇപ്പോള്‍ ശ്രദ്ധാകേന്ദ്രമായിരിക്കുന്നത്. ജീവിതത്തിലെ സ്‌നേഹസ്വരൂപമാണ് മുത്തശ്ശി ഇന്ദിരാ ഗാന്ധിയെന്നും സോണിയ ഗാന്ധി കഴിഞ്ഞാല്‍ മുത്തശ്ശി തനിക്കു രണ്ടാമത്തെ അമ്മയാണെന്നും രാഹുല്‍ പറഞ്ഞപ്പോഴായിരുന്നു ജീവിതപങ്കാളിയെപ്പറ്റി ചോദ്യമെത്തിയത്.
പപ്പു എന്നൊക്കെ വിളിച്ചു പരിഹസിക്കുന്നതില്‍ എതിരാളികളോട് പരിഭവം ഒട്ടുമില്ല. മിണ്ടാപ്പാവ എന്ന് ആദ്യമൊക്കെ പരിഹാസം കേട്ട ഇന്ദിരാ ഗാന്ധിയാണ് ഉരുക്കു വനിതയായത്. അവര്‍ എക്കാലവും ഉരുക്കു വനിതയായിരുന്നു. പപ്പു എന്നല്ല, പുതിയ പേരുകളുമായി വന്നാലും എനിക്ക് ഒരു പ്രശ്‌നവുമില്ല. എന്റെ മനസ്സ് വളരെ ശാന്തമാണ് വേഗത്തിലുള്ള നടപ്പ് തുടര്‍ന്നു കൊണ്ടു തന്നെ രാഹുല്‍ പറഞ്ഞു.