പുനലൂർ സെന്റ് ഗോരേറ്റി സ്കൂളിന്റെ സാന്റാ കാർണിവൽ 2 കെ 22 ഭഗമായി ക്രിസ്മസ് അപ്പൂപ്പന്മാർ പുനലൂർ തൂക്കുപാലത്തിൽ സംഗമിച്ചപ്പേൾ.
പുനലൂർ:ക്രിസ്മസിന്റെ വരവറിയിച്ച് സാന്താക്ലോസുമാർ പുനലൂർ തൂക്കുപാലത്തിൽ ഒരുമിച്ചു. പുനലൂർ സെന്റ് ഗോരേറ്റി സ്കൂൾ ഒരുക്കിയ 'സാന്റാ കാർണിവൽ 2 കെ 22' യുടെ ഭാഗമായി സാന്താക്ലോസ് വേഷധാരികളായ വിദ്യാർഥികൾ പാലത്തിൽ നിരന്നത് കൗതുകക്കാഴ്ചയായി. വെള്ളിയാഴ്ച രാവിലെയായിരുന്നു ക്രിസ്മസ് അപ്പൂപ്പന്മാർ തൂക്കുപാലത്തിൽ എത്തിയത്. നഗരസഭാ വൈസ് ചെയർമാൻ വി.പി.ഉണ്ണിക്കൃഷ്ണൻ പരിപാടി ഉദ്ഘാടനം ചെയ്തു. കൗൺസിലറും പി.ടി.എ. പ്രസിഡന്റുമായ അജി ആന്റണി, പ്രഥമാധ്യാപിക ടി.പുഷ്പമ്മ, ഡെപ്യൂട്ടി എച്ച്.എം. സേവ്യർ, അധ്യാപകർ, രക്ഷിതാക്കൾ എന്നിവർ നേതൃത്വം നൽകി.
തുടർന്ന് നടന്ന ജാഥ കെ.എസ്.ആർ.ടി.സി. ജങ്ഷൻ, പോസ്റ്റ് ഓഫീസ് ജങ്ഷൻ, മാർക്കറ്റ് ജങ്ഷൻ വഴി സ്കൂളിൽ സമാപിച്ചു.