ഖത്തർ ലോകകപ്പിൽ സെമിഫൈനൽ ഫൈനലിന് ഇനി പുതിയ പന്ത്. പേര് അൽ ഹിൽമ്

ഖത്തര്‍ ലോകകപ്പിലെ സെമിഫൈനല്‍, ഫൈനല്‍ മത്സരങ്ങള്‍ക്കുള്ള ഫുട്ബോള്‍ അവതരിപ്പിച്ചു. അല്‍ ഹില്‍മ് എന്നാണ് പന്തിന്‍റെ പേര്.

സ്വപ്നം എന്നാണ് അര്‍ത്ഥം. ക്വാര്‍ട്ടര്‍ ഫൈനല്‍ വരെ രിഹ്‍ല എന്ന പന്തായിരുന്നു ഉപയോഗിച്ചിരുന്നത്. രിഹ്‍ല എന്നാല്‍ യാത്ര, പ്രയാണം എന്നാണ് അര്‍ത്ഥം. വിശ്വ കിരീടമെന്ന സ്വപ്നത്തിലേക്ക് 4 ടീമുകള്‍ 2 ജയമകലെ നില്‍ക്കുമ്പോള്‍, അല്‍ ഹില്‍മ് , അഥവാ ദി ഡ്രീം എന്ന പേരുള്ള പുതിയ പന്താണ് അവതരിപ്പിക്കുന്നത് എന്നതാണ് ശ്രദ്ധേയം.

അഡിഡാസ് തന്നെയാണ് പന്ത് രൂപകല്‍പന ചെയ്ത് നിര്‍മിച്ചത്. കളിക്കാരുടെ ഓരോ ടച്ചും രേഖപ്പെടുത്തുന്ന ടെക്നോളജി പുതിയ പന്തിലുമുണ്ട്. 2010ന് ശേഷമുള്ള കണക്കുകള്‍ നോക്കുമ്പോള്‍ ഗ്രൂപ്പ് ഘട്ടത്തില്‍ ഏറ്റവും കുറഞ്ഞ ഗോള്‍ വന്ന ലോകകപ്പാണ് ഖത്തറിലേത്. 48 മത്സരങ്ങളില്‍ നിന്ന് ബ്രസീലില്‍ 136 ഗോളുകള്‍ വന്നപ്പോള്‍ റഷ്യയില്‍ 122 ഗോളായി അത് കുറഞ്ഞു. ഖത്തറില്‍ എത്തിയപ്പോള്‍ ഗ്രൂപ്പ് റൗണ്ടില്‍ പിറന്നത് 120 ഗോളുകള്‍ മാത്രം.

എന്നാല്‍, നോക്കൗട്ട് റൗണ്ടുകളില്‍ 38 ഗോളുകള്‍ വന്നതോടെ ഈ ലോകകപ്പിലെ ഇതുവരെയുള്ള ആകെയുള്ള ഗോളുകള്‍ വന്നതോടെ 158 ആയി ഉയര്‍ന്നിട്ടുണ്ട്.```