തിരുവനന്തപുരം: വിമാനം പുറപ്പെടുന്നതിനും മൂന്നും നാലും മണിക്കൂറ് മുമ്പ് വിമാനത്താവളത്തിലെത്താന്‍ യാത്രക്കാരോട് ആവശ്യപ്പെട്ട് വിമാന കമ്പനികള്‍. തിരുവനന്തപുരം വിമാനത്താവളങ്ങളില്‍ തിരക്ക് കൂടുന്നതിനാലാണ് യാത്രക്കാരോട് നേരത്തെ എത്തിച്ചേരാന്‍ വിമാന കമ്പനികള്‍ ആവശ്യപ്പെടുന്നത്. മൂന്നര മണിക്കൂർ മുൻപ് വിമാനത്താവളത്തിലെത്താനാണ് ഇൻഡിഗോ യാത്രക്കാർക്ക് നിർദ്ദേശം നൽകിയത്. എന്നാല്‍, നാല് മണിക്കൂര്‍ മുമ്പ് വിമാനത്താവളങ്ങളിലെത്തമെന്നാണ് എയർ ഇന്ത്യയുടെ നിര്‍ദ്ദേശം. സാധാരണ നിലയില്‍ വിമാനം പുറപ്പെടുന്നതിന് 2 മണിക്കൂര്‍ മുമ്പ് വിമാനത്താവളത്തില്‍ റിപ്പോര്‍ട്ട് ചെയ്താല്‍ മതിയായിരുന്നു. തിരുവനന്തപുരം വിമാനത്താവളത്തിലെ 5, 6 നമ്പർ ഗേറ്റുകൾ ഉപയോഗിച്ച് വേണം അകത്തേക്ക് കടക്കാനെന്നും ഇൻഡിഗോ യാത്രക്കാർക്ക് നിർദേശം നൽകി