*റേഷന്‍ കടകളുടെ തിങ്കളാഴ്ച മുതലുള്ള പ്രവര്‍ത്തന സമയം.*

ഡിസംബര്‍ അഞ്ച് തിങ്കളാഴ്ച മുതല്‍ 31 വരെ സംസ്ഥാനത്തെ വിവിധ ജില്ലകളിലെ റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയം പുനഃക്രമീകരിച്ചു. രാവിലെയുള്ള പ്രവര്‍ത്തന സമയം എട്ട് മുതല്‍ ഉച്ചയ്ക്ക് ഒരുമണി വരെയും ഉച്ചകഴിഞ്ഞുള്ള പ്രവര്‍ത്തന സമയം രണ്ട് മുതല്‍ ഏഴു വരെയുമായിരിക്കും. മലപ്പുറം, തൃശൂര്‍, പാലക്കാട്, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, വയനാട് ജില്ലകളില്‍ ഡിസംബര്‍ അഞ്ച് മുതല്‍ 10 വരെയും 19 മുതല്‍ 24 വരെയുമുള്ള ദിവസങ്ങളില്‍ റേഷന്‍ കടകള്‍ രാവിലെ പ്രവര്‍ത്തിക്കും. ഡിസംബര്‍ 12 മുതല്‍ 17 വരെയും 26 മുതല്‍ 31 വരെയും ഉച്ചയ്ക്കു ശേഷമാവും പ്രവര്‍ത്തനം. എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂര്‍, കോട്ടയം, കാസര്‍കോഡ്, ഇടുക്കി ജില്ലകളില്‍ ഡിസംബര്‍ 12 മുതല്‍ 17 വരെയും 26 മുതല്‍ 31 വരെയുമുള്ള ദിവസങ്ങളില്‍ രാവിലെ റേഷന്‍ കടകള്‍ പ്രവര്‍ത്തിക്കും. ഡിസംബര്‍ അഞ്ച് മുതല്‍ 10 വരെയും 19 മുതല്‍ 24 വരെയും ഉച്ചയ്ക്കു ശേഷമാവുമായിരിക്കും പ്രവര്‍ത്തിക്കുക.
        അതേസമയം, അടിക്കടിയുള്ള സമയമാറ്റവും കൃത്യതയില്ലാത്ത വിതരണ സമ്പ്രദായവും ഉപഭോക്താക്കളെ കുറച്ചൊന്നുമല്ല ബുദ്ധിമുട്ടിക്കുന്നത്. സമയക്രമീകരണത്തേക്കുറിച്ച് കൃത്യമായറിയാതെ റേഷൻ കടകളിലെത്തുന്ന ഉപഭോക്താക്കൾ, റേഷൻ ഉത്പന്നങ്ങൾ ലഭിക്കാതെ നിരാശരായി മടങ്ങേണ്ടി വരുന്നത്, ചിലപ്പോഴെങ്കിലും വാക്കുതർക്കത്തിനും ഇടയാകാറുണ്ട്.