ലഹരി വിരുദ്ധ പ്രചാരണത്തിന്റെ ഭാഗമായി കേരള അഗ്നിരക്ഷാവകുപ്പും ട്രിവാൻഡ്രം റോട്ടറി ഇനിസ്ടിട്യൂഷൻ ഫോർ ചിൽഡ്രൻസ് വിത്ത് സ്പെഷ്യൽ നീഡ്‌സ്, മരിയൻ പ്ലേ സ്കൂൾ ട്രിവാൻഡ്രം എന്നിവരും സംയുക്തമായി ഫുട്ബോൾ, ഷൂട്ട് ഔട്ട് മത്സരങ്ങൾ തിരുവനന്തപുരം ചന്ദ്രശേഖർ നായർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ചു. ചടങ്ങ് ഡയറക്ടർ ജനറൽ ഡോ. ബി. സന്ധ്യ ഐ പി എസ് അവർകൾ ഉത്ഘാടനം ചെയ്തു. തിരുവനന്തപുരം റേഞ്ച് ഡി ഐ ജി നിഷാന്തിനി ഐ പി എസ് മുഖ്യ അതിഥി ആകുകയും, ഡയറക്ടർ (ടെക്നിക്കൽ ) ശ്രീ നൗഷാദ് ഡയറക്ടർ (അഡ്മിനിസ്ട്രേഷൻ ) ശ്രീ അരുൺ അൽഫോൺസ്, സിവിൽ ഡിഫൻസ് ആർ എഫ് ഒ ശ്രീ സിദ്ധാകുമാർ, തിരുവനന്തപുരം ആർ എഫ് ഒ ശ്രീ ദിലീപൻ എന്നിവർ സന്നിഹിതരായിരുന്നു. മത്സരങ്ങളിൽ പങ്കെടുത്ത ട്രിവാൻഡ്രം റോട്ടറി ഇനിസ്ടിട്യൂഷൻ ഫോർ ചിൽഡ്രൻസ് വിത്ത് സ്പെഷ്യൽ നീഡ്‌സ്, മരിയൻ പ്ലേ സ്കൂൾ ട്രിവാൻഡ്രം വിദ്യാർഥികൾക്ക് ഡയറക്ടർ ജനറൽ മൊമെന്റം വിതരണം ചെയ്യുകയും, അഗ്നിരക്ഷാ വകുപ്പിൽ നിന്നും ഫുട്ബാൾ ഷൂട്ട്ഔട്ട് മത്സരങ്ങളിൽ പങ്കെടുത്തു വിജയിച്ച വനിതകൾക്ക് ഡയറക്ടർ ജനറൽ സമ്മാനം വിതരണം ചെയ്യുകയും ചെയ്തു.