സാധാരണക്കാരും അതി ദരിദ്രരുമായ മനുഷ്യരുടെ ഉന്നമനത്തിന് വേണ്ടി സര്‍ക്കാര്‍ നടപ്പാക്കുന്ന 'ഒപ്പം' പദ്ധതിക്ക് ആറ്റിങ്ങല്‍ നഗരസഭയില്‍ തുടക്കമായി. ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ശ്രീ.ജി.ആര്‍. അനില്‍ ഉദ്ഘാടനം ചെയ്തു.ലൈഫ് ഭവന പദ്ധതിയിലൂടെ 298 കുടുംബങ്ങള്‍ക്ക് വീട് നല്‍കുന്നതിന്റെ ആദ്യഗഡു വിതരണം, അതിദരിദ്രര്‍ക്കുള്ള ഭക്ഷണക്കിറ്റ് വിതരണം എന്നിവയ്ക്കും തുടക്കം കുറിച്ചു.