അറുപത്തിനാലാമത് സംസ്ഥാന സ്കൂള്‍ കായികമേളയ്ക്ക് തുടക്കം. ആദ്യദിനം തന്നെ 3000 മീറ്ററില്‍ പാലക്കാട് മൂന്നു സ്വര്‍ണം നേടി. മുഹമ്മദ് മഷൂദ്(സീനിയര്‍), ബിജോയ് ജെ (ജൂനിയര്‍) എന്നിവരാണ് സ്വര്‍ണം നേടിയത്. ജൂനിയര്‍ പെണ്‍കുട്ടികളില്‍ പാലക്കാടിന്റെ ആര്‍. രുദ്രയ്ക്കും സ്വര്‍ണം.സീനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്ററില്‍ പൂഞ്ഞാര്‍ എസ്.എം.വി.എച്ച്.എസ്.എസിലെ ദേബിക ബെന്‍ സ്വര്‍ണം നേടി. തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയം, യൂണിവേഴ്സിറ്റി സ്റ്റേഡിയം എന്നിവിടങ്ങളിലാണ് മല്‍സരങ്ങള്‍.