ബിരിയാണി തന്നെ ഒന്നാമൻ; ഈ വർഷം ഏറ്റവും കൂടുതൽ ഓർഡർ ചെയ്ത ഭക്ഷണം ബിരിയാണി

എല്ലാ വർഷത്തേയും പോലെ, ഓൺലൈൻ ഫുഡ് ഡെലിവറി സ്ഥാപനമായ സ്വിഗ്ഗി ഈ വർഷവും ഇന്ത്യക്കാർ ഏറ്റവുമധികം ഓർഡർ ചെയ്ത ഭക്ഷണം ഏതാണെന്ന് വെളിപ്പെടുത്തിയിട്ടുണ്ട്. സ്വിഗ്ഗി റിപ്പോർട് പ്രകാരം ഈ വർഷം ഏറ്റവും കൂടുതൽ ഓർഡർ ചെയ്ത വിഭവങ്ങളുടെ ചാർട്ടിൽ ബിരിയാണിയാണ് ഒന്നാമതെത്തിയത്. തുടർച്ചയായി ഏഴാം തവണയാണ് ബിരിയാണി ചാർട്ടിൽ ഒന്നാമതെത്തുന്നത്. ഈ വർഷം ഒരു സെക്കന്റിൽ ശരാശരി 2.28 ഓർഡറുകളാണ് ബിരിയാണിയെ തേടി എത്തിയിരുന്നത്. അതായത് ഒരുമിനിറ്റിൽ ഏതാണ്ട് 140 ഓളം ഓർഡറുകൾ.റിപ്പോർട്ട് പ്രകാരം, ഈ വർഷം സ്വിഗ്ഗിയിൽ ഏറ്റവുമധികം ഓർഡർ ചെയ്ത മറ്റു വിഭവങ്ങൾ ഇവയാണ്: ചിക്കൻ ബിരിയാണി, മസാല ദോശ, ചിക്കൻ ഫ്രൈഡ് റൈസ്, പനീർ ബട്ടർ മസാല, ബട്ടർ നാൻ, വെജ് ഫ്രൈഡ് റൈസ്, വെജ് ബിരിയാണി, തന്തൂരി ചിക്കൻ. ഇറ്റാലിയൻ പാസ്ത, പിസ്സ, മെക്‌സിക്കൻ ബൗൾ, സ്‌പൈസി റാമെൻ, സുഷി തുടങ്ങിയ വിഭവങ്ങൾ. ഇന്ത്യൻ ഭക്ഷണത്തിനുപുറമെ, ഈ വർഷം ഇന്ത്യക്കാർ മറ്റു കുസൈനുകളും പരീക്ഷിച്ചിട്ടുണ്ട് എന്നാണ് സ്വിഗ്ഗിയുടെ വെളിപ്പെടുത്തൽ. അതിൽ ഇറ്റാലിയനും കൊറിയൻ ഭക്ഷണങ്ങളും മുന്നിൽ നിൽക്കുന്നു.ഈ വർഷം ഏറ്റവുമധികം ഓർഡർ ചെയ്ത 10 ലഘുഭക്ഷണ പട്ടികയിൽ 4 ദശലക്ഷം ഓർഡറുകളോടെ സമൂസ ഒന്നാമതെത്തി. സമൂസ, പോപ്‌കോൺ, പാവ് ഭാജി, ഫ്രഞ്ച് ഫ്രൈസ്, ഗാർലിക് ബ്രെഡ്‌സ്റ്റിക്‌സ്, ഹോട്ട് വിംഗ്‌സ്, ടാക്കോ, ക്ലാസിക് സ്റ്റഫ്ഡ് ഗാർലിക് ബ്രെഡ്, മിംഗിൾസ് ബക്കറ്റ് എന്നിവയാണ് സ്വിഗ്ഗിയിൽ ഏറ്റവുമധികം ഓർഡർ ചെയ്ത സ്‌നാക്ക്‌സ്. 2.7 ദശലക്ഷം ഓർഡറുകളുള്ള ഗുലാബ് ജാമുൻ, 1.6 ദശലക്ഷം ഓർഡറുകളുള്ള രസ്മലൈ, 1 ദശലക്ഷം ഓർഡറുകളുള്ള ചോക്കോ ലാവ കേക്ക്, രസഗുല്ല, ചോക്കോചിപ്സ് ഐസ്ക്രീം, അൽഫോൻസോ മാംഗോ ഐസ്ക്രീം, കാജു കട്ലി, ടെൻഡർ കോക്കനട്ട് ഐസ്ക്രീം, ഡെത്ത് ബൈ ചോക്കലേറ്റ് എന്നിവയാണ് ഏറ്റവും കൂടുതൽ ഓർഡർ ചെയ്ത ഡെസേർട്ടുകൾ.