ധാക്കയിൽ നടന്ന ബംഗ്ലാദേശിനെതിരായ ആദ്യ ഏകദിനത്തിൽ ഇന്ത്യക്ക് അപ്രതീക്ഷിത തോൽവി. 187 റൺസ് വിജയ ലക്ഷ്യവുമായിറങ്ങിയ ബംഗ്ലാദേശ് ഒൻപത് വിക്കറ്റ് നഷ്ടത്തിലാണ് വിജയം പിടിച്ചെടുത്തത്. 73 റൺസെടുത്ത കെ.എൽ രാഹുൽ മാത്രമാണ് ഇന്ത്യൻ നിരയിൽ തിളങ്ങിയത്. പത്താം വിക്കറ്റിൽ മെഹ്ദി ഹസൻ – മുസ്തഫിസുർ റഹ്മാൻ സഖ്യത്തിന്റ 51 റൺസ് കൂട്ടുകെട്ടാണ് ബംഗ്ലാദേശിന്റെ വിജയത്തിൽ നിർണായകമായത്. മെഹ്ദി ഹസൻ 38 റൺസെടുത്തു. ഷാക്കിബ് അൽ ഹസനാണ് ഇന്ത്യയുടെ അഞ്ച് വിക്കറ്റുകൾ പിഴുതത്.