കൊല്ലം കടയ്ക്കലിൽ സ്കാനിങിനെത്തിയ എത്തിയ ഡോക്ടർ സ്കാൻചെയ്യാതെ മടങ്ങി.സ്കാനിങിനെത്തിയ ഇരുപത്തിയഞ്ചോളം ഗർഭിണികൾ ചികിത്സ കിട്ടാതെ ബുദ്ധിമുട്ടിലായി.
കഴിഞ്ഞദിവസം ഒരുമണിക്കാണ് സ്കാനിങിനായി ഇരുപത്തിയഞ്ചോളം ഗർഭിണികൾ എത്തിയത് .
ഇവർ വെളളം കുടിച്ച് ഡോക്ടറെ കാത്തിരുന്നു..
ഡോക്ടർ എത്തിയത് അഞ്ചുമണിയോടെ.
തുടർന്ന് ഗർഭിണികൾ ഉൾപ്പെടെയുള്ള ആളുകൾ മണിക്കൂറുകളായി കാത്തു നിൽക്കവേ ഡോക്ടർ മടങ്ങി പോവുകയായിരുന്നു.
ആയിരക്കണക്കിന് രോഗികൾ ആശ്രയിക്കുന്ന ആശുപത്രിയാണ് കടയ്ക്കൽ താലുകാശുപത്രി.
ചടയമംഗലം ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന താലുകാശുപത്രിയിൽ പതിനഞ്ചോളം പ്രസവങ്ങളാണ് ദിനം പ്രതി നടക്കുന്നത്