അച്ചൻകോവിലാറിൽ ശബരിമല തീർഥാടകൻ മുങ്ങി മരിച്ചു.

പത്തനംതിട്ട. കൈപ്പട്ടൂർ പാലത്തിന് താഴെ അച്ചൻകോവിലാറിൽ കുളിക്കാൻ ഇറങ്ങിയ ശബരിമല തീർഥാടകൻ മുങ്ങി മരിച്ചു. തിരുവനന്തപുരം പാലോട് ലെനിൻകുന്ന് സ്വദേശി മണിക്കുട്ടനാണ് മുങ്ങി മരിച്ചത്.നദിയിലെ കുഴി തിരിച്ചറിയാതെ ഇറങ്ങിയതാണ് അപകടത്തിനിടയാക്കിയതെന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ പറഞ്ഞു.ഭരതെന്നൂർ സ്വദേശികളായ അഞ്ചുപേരടങ്ങുന്ന അയ്യപ്പന്മാരുടെ സംഘം ഞായറാഴ്ചയാണ് കാൽനടയായി ശബരിമലയിലേക്ക് യാത്ര തിരിച്ചത്.