ഡൽഹിയിൽ നടന്ന ആൾ ഇന്ത്യ സബ്ജൂനിയർ കരാട്ടെ ടൂർണമെന്റിൽ കേരളത്തിനായി സ്വർണ നേട്ടം കൈവരിച്ച ആനച്ചൽ സ്വദേശിനി ഗൗരി രാജ്.
രാജ്യത്താകമാനം നിന്ന് ആയിരത്തോളം മത്സരാർത്ഥികൾ പങ്കെടുത്ത ടൂർണമെന്റിലാണ് കേരളത്തിനായി ഏക സുവർണ്ണ നേട്ടം ഗൗരി കൈവരിച്ചത്..12 വയസ്സ് കാറ്റഗറിയിലാണ് സ്വർണ്ണം നേടിയത്.കരാട്ടെ മാസ്റ്റർ ജയറാമിന്റെ കീഴിൽ 5 വർഷത്തോളമായി കരാട്ടെ പരിശീലനം നേടി വരികയാണ് ഈ മിടുക്കി: വാമനപുരം
ആനച്ചാൽ ശംഭു നിവാസിൽ സ്വരാജ് ഷീബ ദമ്പതികളുടെ മകളാണ് ആറ്റിങ്ങൽ സി എസ് ഐ ഇ എം എച്ച് എസ് സ്കൂൾ പഠിക്കുന്ന ഗൗരി രാജ് .