ബംഗ്ലാദേശിനെതിരായ പരമ്പര നഷ്ടമായെങ്കിലും മൂന്നാം ഏകദിനത്തിൽ ഇന്ത്യക്ക് മികച്ച സ്കോർ. ഇഷാൻ കിഷന്റെയും വിരാട് കോലിയുടെയും മിന്നും ഫോമിൽ ഇന്ത്യ 39 ഓവറിൽ 330/3 എന്ന നിലയിലാണ്.131 പന്തിൽ നിന്നും 210 റൺസ് നേടിയ ഇഷാൻ കിഷൻ പുറത്തതായി.വിരാട് കോലി പുറത്തകാതെ 85 പന്തിൽ 103 റൺസുമായി ക്രീസിലുണ്ട്. ഇഷാൻ, ശ്രെയസ്, ശിഖർ ധവാൻ എന്നിവരാണ് പുറത്തായത്. ബംഗ്ലാദേശിന് വേണ്ടി ടസ്കിൻ അഹമ്മദ്, മെഹ്ദി ഹസ്സൻ, ഇബാത്ത് ഹുസൈൻ എന്നിവർ മൂന്ന് വിക്കറ്റ് വീഴ്ത്തി.മൂന്നാം ഏകദിനത്തിൽ ടോസ് നേടിയ ബംഗ്ലാദേശ് ക്യാപ്റ്റൻ ലിറ്റൺ ദാസ് ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. പരുക്കേറ്റ് ക്യാപ്റ്റൻ രോഹിത് ശർമയുടെ അഭാവത്തിൽ കെ എൽ രാഹുലാണ് ഇന്ത്യയെ നയിക്കുന്നത്. രണ്ട് മാറ്റങ്ങളും ഇന്ത്യ വരുത്തി. രോഹിത്തിന് പകരം ഇഷാൻ കിഷൻ ടീമിലെത്തി. പരുക്കേറ്റ ദീപക് ചാഹറിന് പകരം കുൽദീപ് യാദവ് ടീമിലെത്തി. മൂന്ന് മത്സരങ്ങളുടെ പരമ്പര നേരത്തെ ഇന്ത്യക്ക് നഷ്ടമായിരുന്നു. ആദ്യ രണ്ട് ഏകദിനങ്ങളും ഇന്ത്യ തോൽക്കുകയായിരുന്നു. വൈറ്റ്‌വാഷ് ഒഴിവാക്കാനാണ് ഇന്ത്യ ഇറങ്ങുന്നത്.
ഇന്ത്യൻ ടീം: ശിഖർ ധവാൻ, ഇഷാൻ കിഷൻ, വിരാട് കോലി, ശ്രേയസ് അയ്യർ, കെ എൽ രാഹുൽ, വാഷിംഗ്ടൺ സുന്ദർ, അക്‌സർ പട്ടേൽ, ഷാർദുൽ ഠാക്കൂർ, കുൽദീപ് യാദവ്, മുഹമ്മദ് സിറാജ്, ഉമ്രാൻ മാലിക്ക്.
ബംഗ്ലാദേശ്: അനാമുൽ ഹഖ്, ലിറ്റൺ ദാസ്, യാസിർ അലി, ഷാക്കിബ് അൽ ഹസൻ, മുഷ്ഫിഖുർ റഹിം, മഹ്മുദുള്ള, അഫീഫ് ഹുസൈൻ, മെഹിദി ഹസൻ മിറാസ്, ഇബാദത്ത് ഹുസൈൻ, മുസ്തഫിസുർ റഹ്മാൻ, ടസ്‌കിൻ അഹമ്മദ്.