ആലപ്പുഴ കടപ്പുറത്ത് അടിഞ്ഞ മൃതദേഹം പൊലീസ് ഉദ്യോഗസ്ഥന്റേത്

ആലപ്പുഴ കടപ്പുറത്ത് പൊലീസ് ഉദ്യോഗസ്ഥന്‍റെ മൃതദേഹം കരക്കടിഞ്ഞു. ആലപ്പുഴഎ ആർ ക്യാപിലെ എ എസ് ഐ ഫെബി ഗോണ്‍സാൽവസിന്‍റെ മൃതദേഹം രാവിലെ എട്ടരക്കാണ് കടപ്പുറത്തെ ഇ എസ് ഐ ആശുപത്രിക്ക് സമീപം കണ്ടെത്തിയത്.
ആലപ്പുഴ കാഞ്ഞിരംചിറ സ്വദേശിയാണ് ഇയാൾ.ഇന്നലെ വൈകിട്ട് വരെ ആലപ്പുഴ ക്യാംപിലുണ്ടായിരുന്ന ഇദ്ദേഹം പുലർച്ച വരെ നഗരത്തിൽ തന്നെയുള്ള വീട്ടിൽ കുടുംബത്തോടൊപ്പം ഉണ്ടായിരുന്നു .പുലർച്ചെ നടക്കാൻ പോകുന്ന ശീലമുള്ളതുകൊണ്ട് വീട്ടുകാർ അന്വേഷിച്ചിരുന്നില്ല. ആത്മഹത്യ ആണെന്നാണ് പ്രാഥമിക നിഗമനം. ഇയാൾ മാനസിക സമ്മർദ്ദത്തിന് ചികിത്സയിലായിരുന്നു.ഫെബിയുടെ അമ്മ കുറച്ചു നാൾ മുമ്പ് ആത്മഹത്യ ചെയ്തിരുന്നു.