അവനവഞ്ചേരിയില്‍ എംഡിഎമ്മുമായി യുവാവിനെ അറസ്റ്റ് ചെയ്തു

ആറ്റിങ്ങല്‍ അവനവഞ്ചേരി അമ്പലമുക്ക് ഭാഗത്തുനിന്നും കാറില്‍ കടത്തിക്കൊണ്ടുവന്ന എംഡിഎമ്മുമായി യുവാവിനെ എക്‌സൈസ് സംഘം പിടികൂടി. ഇളമ്പ അനുശ്രീ നിവാസില്‍ അക്ഷയ് മോഹനന്‍ 23 ആണ് പിടിയിലായത. ഇയാള്‍ കൈയ്യില്‍ ് കൊണ്ടുവന്ന രണ്ടര ഗ്രാമോളം വരുന്ന എംഡിഎമ്മുമാണ് പിടിച്ചെടുത്തത്.

  സ്ഥലത്തെ വിദ്യാര്‍ഥിനിക്ക് ഉള്‍പ്പെടെ ഇയാള്‍ ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്നതായി ഉദ്യോഗസ്ഥര്‍ പറയുന്നു. അവനവഞ്ചേരി ഭാഗത്ത് യുവാക്കളും വിദ്യാര്‍ത്ഥികളും മയക്കുമരുന്ന് ഉപയോഗിക്കുന്നതായി എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്‍ഡ് ആന്റി നര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വഡിന് രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് ആറ്റിങ്ങല്‍ സര്‍ക്കിള്‍ ഓഫീസിലെ കണ്‍ട്രോള്‍ റൂം ടീമും എക്‌സൈസ് ഷാഡോ ടീമും ചേര്‍ന്ന് അവനവഞ്ചേരിയില്‍ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.

  പ്രതി പ്രദേശത്ത് സ്ഥിരമായ മയക്കുമരുന്ന് കച്ചവടം നടത്തുന്നതായും അത് ഉപയോഗിക്കുന്നതായും എക്‌സൈസ് സംഘത്തില്‍ വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് എക്‌സൈസ് ഇയാളെ നിരീക്ഷിച്ചുവരികയായിരുന്നു. ക്രിസ്മസ് ന്യൂയര്‍ പ്രമാണിച്ച് ശക്തമായ പരിശോധനകള്‍ തുടരുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.