ആശുപത്രിയിലെത്തിച്ചെങ്കിലും വയോധികയെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. പരശുവയ്ക്കൽ റെയിൽവേ ട്രാക്കിൽ ഇന്നലെ നാലര മണിയോടെ ആണ് കാരോട്,ചൂരക്കുഴി വീട്ടിൽ കുഞ്ഞി (80) എന്ന വയോധിക ട്രെയിൻ തട്ടി അപകടത്തിൽപ്പെടുന്നത്. ഉടനെ അടുത്ത സ്റ്റോപ്പായ പാറശ്ശാല റെയിൽവേ സ്റ്റേഷനിൽ ലോക്കോ പൈലറ്റ് വിവരം അറിയിക്കുകയായിരുന്നു. റെയിൽവേ പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസുകാരായ വൈശാഖ്, അനുരാജ് എന്നിവർ ട്രാക്കിലൂടെ നടന്നു പരിശോധന നടത്തിയപ്പോൾ പരശുവയ്ക്കലാണ് അപകടം എന്ന് മനസ്സിലാക്കി ഉടൻ സ്ഥലത്തെത്തി.
ഇരുവരുടെയും പരിശോധനയിൽ അബോധ അവസ്ഥയിലായിരുന്നു വയോധികയ്ക്ക് പൾസ് ഉണ്ടെന്ന് മനസിലായി. പിന്നെ ഒട്ടും കാത്ത് നിൽക്കാതെ വൈശാഖ് വയോധികയെ തോളിൽ എടുത്ത് മൂന്നൂറ് മീറ്ററോളം നടന്നു റോഡിലെത്തി. പ്രധാന റോഡിൽ എത്തിയതോടെ പാറശ്ശാല പൊലീസ് സ്റ്റേഷനിലെ എസ്.ഐ ജിതിൻവാസും ഡ്രൈവറും ബിനുവും സ്ഥലത്ത് എത്തിയിരുന്നു. ഉടനെ ജീപ്പിൽ തന്നെ വയോധികയെ പാറശാല താലൂക്ക് ആശുപത്രിയിൽ എത്തിച്ചുയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.