പാറശ്ശാലയിൽ കഞ്ചാവ് മാഫിയ സംഘം ഗൃഹനാഥന്റെ ചെവി വെട്ടി; ഭാര്യയ്ക്കും മകള്‍ക്കും മര്‍ദനം

പാറശാലയില്‍ കഞ്ചാവ് മാഫിയ സംഘം ഗൃഹനാഥന്റെ ചെവി വെട്ടി. പരശുവയ്ക്കല്‍ സ്വദേശി അജിക്കാണ് വെട്ടേറ്റത്. അജിയുടെ ഭാര്യയ്ക്കും മകള്‍ക്കും മര്‍ദ്ദനമേറ്റു. മൂന്നു പേരെയും തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.ഇന്നലെ രാത്രി 10 മണിയോടെ പരശുവയ്ക്കലിലെ അജിയുടെ വീട് കയറിയായിരുന്നു ആക്രമണം. നാലംഗ കഞ്ചാവ് മാഫിയ സംഘം അജിയെ മര്‍ദ്ദിച്ചു.കയ്യില്‍ കരുതിയിരുന്ന ആയുധം ഉപയോഗിച്ച് ചെവിക്കു വെട്ടുകയായിരുന്നു.

അജിയെ ആക്രമിക്കുന്നത് കണ്ടു പിടിച്ചു മാറ്റാനെത്തിയ അജിയുടെ ഭാര്യ വിജിക്കും 9 വയസ്സുള്ള മകള്‍ക്കും മര്‍ദ്ദനമേറ്റു.
ഇവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്കഞ്ചാവ് മാഫിയ സംഘം വീട്ടില്‍ നിന്ന് പണവും,സ്വര്‍ണ്ണവും കവര്‍ന്നുവെന്നും പരാതി നല്‍കിയിട്ടുണ്ട്. നാലു മാസം മുന്‍പ് ഇതേ സംഘം പരശുവയ്ക്കല്‍ സ്വദേശി ശിവശങ്കറിനെയും വെട്ടിപരുക്കേല്‍പ്പിച്ചിരുന്നു.