രാജ്യം ഭരിക്കുന്നത് നരേന്ദ്ര മോദി സര്‍ക്കാരല്ലെന്നും അംബാനി, അദാനി സര്‍ക്കാരാണെന്നും രാഹുല്‍ ഗാന്ധി. രാജ്യം നേരിടുന്ന യഥാര്‍ഥ്യ പ്രശ്നങ്ങളില്‍ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിച്ചുവിടാന്‍ ഹിന്ദു മുസ്ലിം ധ്രുവീകരണം സൃഷ്ടിക്കുകയാണെന്നും ഇതിന് മാധ്യമങ്ങള്‍ കൂട്ടുനില്‍ക്കുകയാണെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു. ഭാരത് ജോഡോ യാത്രയുടെ ഡല്‍ഹി പര്യടനത്തിന്റെ സമാപനത്തിലാണ് രാഹുലിന്റെ വിമര്‍ശനം. സൂപ്പര്‍ താരം കമല്‍ഹാസന്‍ ജോഡോ യാത്രയുടെ സമാപനത്തില്‍ രാഹുല്‍ഗാന്ധിക്കൊപ്പം ചേര്‍ന്നു. രാജ്യത്തെ ഒന്നിപ്പിക്കേണ്ട സമയമാണിത്, ആ ഉള്‍വിളിയില്‍നിന്നാണ് യാത്രയില്‍ ചേര്‍ന്നതെന്ന് താരം പറഞ്ഞു.