മണിയന്‍പിള്ള രാജുവിന്റെ മകനും നടനുമായ നിരഞ്ജ് മണിയന്‍പിള്ള രാജു വിവാഹിതനായി.

മണിയന്‍പിള്ള രാജുവിന്റെ മകനും നടനുമായ നിരഞ്ജ് മണിയന്‍പിള്ള രാജു വിവാഹിതനായി. പാലിയം കൊട്ടാരകുടുംബാംഗം നിരഞ്ജനയാണ് വധു.രാവിലെ 9.15ന് പാലിയം കൊട്ടാരത്തില്‍ വെച്ചായിരുന്നു വിവാഹം.മമ്മൂട്ടി, ജയറാം, ജഗദീഷ്, നിര്‍മ്മാതാവ് സുരേഷ് കുമാര്‍, സംവിധായകന്‍ സേതു, തുടങ്ങി സിനിമാ മേഖലയിലെ പ്രമുഖര്‍ വിവാഹ ചടങ്ങില്‍ സന്നിഹിതരായിരുന്നു. വിവാഹ റിസപ്ഷന്‍ 10ന് തിരുവനന്തപുരത്ത് സ്വകാര്യ ഹോട്ടലില്‍ വെച്ച്‌ നടക്കും.മണിയന്‍പിള്ള രാജുവിന്റെയും ഇന്ദിരയുടെയും രണ്ടാമത്തെ മകനാണ് നിരഞ്ജ്. ‘ബ്ലാക്ക് ബട്ടര്‍ഫ്ലൈ’ എന്ന ചിത്രത്തിലൂടെയാണ് നിരഞ്ജ് സിനിമയിലേക്കെത്തുന്നത്.