ആധാറും പാനും തമ്മിൽ ബന്ധിപ്പിക്കാൻ മൂന്ന് വഴികൾ :
ഓൺലൈൻ ലിങ്കിംഗ്
www.incometaxindiaefiling.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. ഇവിടെ ‘ലിങ്ക് ആധാർ’ എന്ന ടാബിൽ ക്ലിക്ക് ചെയ്യുക. ശേഷം പാൻ നമ്പർ, ആധാർ നമ്പർ, പേര് തുടങ്ങി അവർ ചോദിക്കുന്ന വിവരങ്ങളെല്ലാം നൽകി നടപടിക്രമങ്ങൾ പൂർത്തിയാക്കുക
ഇൻകംടാക്‌സ് അക്കൗണ്ട് വഴി
ഇൻകംടാക്‌സ് ഇ-ഫയലിംഗ് പോർട്ടലിൽ ലോഗ് ഇൻ ചെയ്യുക. അക്കൗണ്ട് ഇല്ലാത്തവർ അക്കൗണ്ട് ഉണ്ടാക്കണം.
ലോഗിൻ ചെയ്തയുടൻ തന്നെ പാൻ -ആധാർ ലിങ്ക് എന്ന് കാണിക്കുന്ന ഒരു പോപ്പ് അപ്പ് വരും. ഇതല്ലെങ്കിൽ പ്രൊഫൈൽ സെറ്റിംഗ്‌സിൽ പോയി ലിങ്ക് ആധാർ എന്ന ടാബ് സെലക്ട് ചെയ്യാം. തുടർന്ന് ആധാർ നമ്പറും താഴെ നൽകിയിരിക്കുന്ന ക്യാപ്ചാ കോഡും നൽകി ആധാർ ലിങ്ക് ചെയ്യാം.
എസ്എംഎസ്
ഇതൊന്നുമല്ലാതെ എസ്എംഎസ് വഴിയും ആധാർ കാർഡും പാൻ കാർഡും തമ്മിൽ ബന്ധിപ്പിക്കാം. താഴെ കാണുന്ന ഫോർമാറ്റിൽ 567678 അല്ലെങ്കിൽ 56161 എന്ന നമ്പറിലേക്ക് മെസേജ് അയക്കുകയാണ് വേണ്ടത്.
UIDPAN<space>12 digit Aadhaar>space<10 digit PAN
ആധാറും പാനും നേരത്തെ ബന്ധിപ്പിച്ചോ എന്ന് എങ്ങനെ അറിയാം ?
www.incometaxindiaefiling.gov.in/aadhaarstatus എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. ഇവിടെ ആധാർ നമ്പർ, പാൻ നമ്പർ എന്നിവ നൽകി ‘വ്യൂ ലിങ്ക് ആധാർ സ്റ്റേറ്റസ്’ എന്ന ടാബിൽ ക്ലിക്ക് ചെയ്യുക.